ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക ഏകദിന പരമ്പരയുടെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് ജയം. മോര്‍ഗന്റെ സെഞ്ചുറിയുടെ മികവില്‍ 67 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് ആയച്ചു. ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 339 റണ്‍സ് സ്വന്തമാക്കി. മറുപടി ബാറ്റിങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 267 റണ്‍സ് സ്വന്തമാക്കാനെ കഴിഞ്ഞുള്ളു. ഹാഷിം ആംലയും ഡുപ്ലീസും അര്‍ധ സെഞ്ചറികള്‍ നേടിയെങ്കിലും വാലറ്റനിര തകര്‍ന്നടിഞ്ഞു. ഇംഗ്ലണ്ടിനുവേണ്ടി വോക്സ് നാലു വിക്കറ്റുകള്‍ സ്വന്തമാക്കി.
Advertisement