ലോകവേദിയില്‍ ട്രാക്കില്‍ ഒറ്റയ്ക്ക് ഓടി ഫൈനല്‍ യോഗ്യത നേടി. ലോക അത്ലിറ്റിക് ചാംപ്യന്‍ഷിപ്പില്‍ 200 മീറ്റര്‍ ട്രാക്കില്‍ ബോട്സ്വാനിയന്‍ താരം ഐസക് മക്വാലയാണ് ട്രാക്കില്‍ ഒറ്റക്കോടിയത്. അണുബാധയെ തുടര്‍ന്നാണ് മക്വാലയ്ക്ക് ഒറ്റയ്ക്കോടേണ്ടി വന്നത്.
അണുബാധയെത്തുടര്‍ന്ന് മറ്റു താരങ്ങളുടെയോ എന്തിന് ട്രാക്കിന് അടുത്ത് പോലും കണ്ടുപോകരുതെന്ന് അത്ലറ്റിക് ഫെഡറേഷന് വിലക്കിയ ഐസക് മക്വാലയുടെ കുതിപ്പാണിത്. അണുബാധ കാരണം 400 മീറ്ററിലും മല്‍സരിക്കാന്‍ മക്വാലയ്ക്കായില്ല. വെല്ലുവിളികളില്ലാതെ ദക്ഷിണാഫ്രിക്കയുടെ വാന്‍ നിക്കെര്ഗ് ആയിനത്തില്‍ സ്വര്‍ണും വാങ്ങിപ്പോയി. 200 മീറ്ററില്‍ വിട്ടുകൊടുക്കാന്‍ മക്വാല തയ്യാറായിരുന്നില്ല.
പ്രത്യേക അനുമതിയോടെ ട്രാക്കില്‍ ഒറ്റക്കോടിയ മക്വാല 20.53 സെക്കന്‍ഡിലാണ് മല്‍സരം പൂര്‍ത്തിയാക്കിയത്. 20.20 എന്ന സീസണിലെ മികച്ച സമയം മക്വാലയുടെ പേരിലായിരുന്നു. പിന്നീട് സെമിയില്‍ മല്‍സരിച്ച മക്വാല വാന്‍ നിക്കെര്ഗിനൊപ്പം ഫൈനലിനും യോഗ്യത നേടി.
വാന്‍ നിക്കെര്ഗിന്റെ വിജയത്തിനായി അത്ലറ്റിക് ഫെഡറേഷന് മനപൂര്‍വം മക്വാലയെ ഒഴിവാക്കി എന്ന ആരോപണവും ലണ്ടനില്‍ ഉയര്‍ന്നു. മുന്‍ താരങ്ങളടക്കം മക്വാലയ്ക്കായി രംഗത്തെത്തി. കടുത്ത വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് മക്വാലയെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. 200 മീറ്ററിലെ സ്വര്‍ണം കൊണ്ട് ഫെഡറേനും മുഖ്യ എതിരാളി വാന്‍ നിക്കെര്ഗിനും മറുപടി പറയാനാണ്മക്വാലയുടെ ശ്രമം. നാളെ പുലര്‍ച്ചയാണ് 200 മീറ്റര്‍ ഫൈനല്‍.