സച്ചിൻ തെൻഡുൽക്കർ കബഡിയിലും ഒരു കൈ പരീക്ഷിക്കാനൊരുങ്ങുന്നു. പ്രോ കബഡി ലീഗിന്റെ അഞ്ചാം സീസണിൽ പുതുതായി ഉൾപ്പെടുത്തിയ നാലു ടീമുകളിലൊന്ന് സച്ചിന്റേതാണ്.
ചെന്നൈ ടീമിനെയാണു സച്ചിൻ സ്വന്തമാക്കിയത്. തമിഴ്നാട്, ഹരിയാന, ഗുജറാത്ത്, ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽനിന്നു പുതിയ നാലു ടീമുകൾ. ടീമുകളുടെ പേര് തീരുമാനിച്ചിട്ടില്ല.
ഇക്വെസ്റ്റ് എന്റർപ്രൈസസ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലാണു ചെന്നൈ ടീം. സച്ചിൻ തെൻഡുൽക്കർ വ്യവസായി എൻ.പ്രസാദ് എന്നിവരും കമ്പനി ഉടമകളുടെ പട്ടികയിലുണ്ട്.
ജെഎസ്ഡബ്ല്യു ഗ്രൂപ്പ്, അദാനി ഗ്രൂപ്പ്, ജിഎംആർ ഗ്രൂപ്പ് എന്നിവയാണു മറ്റു പുതിയ ടീമുകളുടെ ഉടമകൾ. പ്രാതിനിധ്യംകൊണ്ടു മറ്റ് ഇന്ത്യൻ ലീഗുകളെ കബഡി ലീഗ് പിന്നിലാക്കി. 11 സംസ്ഥാനങ്ങൾക്കു ടീമുകളുണ്ട്. 130ൽ ഏറെ മൽസരങ്ങൾ നടക്കും. 13 ആഴ്ച ദൈർഘ്യമുണ്ട് ലീഗിന്.