സീസണിലെ ആദ്യ മല്‍സരത്തിന് ഇറങ്ങുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങള്‍ ആവേശത്തിലാണ്. ആദ്യമല്‍സരം സ്വന്തം ഗ്രൗണ്ടില്‍ അല്ലെങ്കിലും ആശങ്കയില്ലെന്ന് യൂസഫ് പഠാന് പറഞ്ഞു. ഗുജറാത്ത് ലയണ്‍സിനെതിരെ കളിക്കാന്‍ രാജ്കോട്ടിലെത്തിയ ടീമിന് മികച്ച സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.
കൊല്‍ക്കത്തയില്‍ നിന്ന് രാജ്കോട്ടിലേക്ക് ആടിയും പാടിയും ആണ് ടീം പറന്നത്. ആകാശ യാത്രയില്‍ ചിലര്‍ വീഡിയോ ഗെയിമില്‍ മുഴുകിയപ്പോള്‍ ചിലര്‍ ചീട്ടുകളിയിലേര്‍പ്പെട്ടു. ബാറ്റ്സ്മാന് ഇഷാങ്ക് ആയിരുന്നു ചീട്ടുകളിക്ക് നേതൃത്വം നല്‍കിയത്. കുല്‍ദീപ് യാദവ് കാഴ്ചക്കാരനായി നിന്നപ്പോള്‍ ചിലര്‍ എന്താണ് നടക്കുന്നത് എന്നത് വിവരിക്കുന്ന തിരക്കിലായിരുന്നു.
രണ്ടുകിരീടം കൈവശമുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇക്കുറിയും ഗൗതം ഗംഭീറിന്റെ നായകമികവില്‍ മികച്ച താരങ്ങളെ ആണ് ഇറക്കുന്നത്. ജാക് കാലിസാണ് മുഖ്യപരിശീലകന്‍. മെന്ററും ബോളിങ് പരിശീലകനുമായി ബാലാജിയുണ്ട്. ബാറ്റിങ് ടിപ്സ് നല്കാന് ഡബ്ല്യു വി രാമനും ടീമിനൊപ്പം ഉണ്ട്. എന്നാല്‍ വസിം അക്രം കൂടെയില്ലാത്തത് ബോളര്‍മാര്‍ക്ക് നിരാശയായി. ഗുജറാത്ത് ലയണ്‍സിനെ അവരുടെ നാട്ടില്‍ തോല്പിക്കാമെന്ന പ്രതീക്ഷയിലാണ് ടീം.