കണ്ണൂര്‍ കൊട്ടിയൂരിലെ വൈദികന് പ്രതിയായ പീഡനക്കേസിൽ വൈദികനും രണ്ട് കന്യാസ്ത്രീകളും കീഴടങ്ങി. ഒന്‍പതാം പ്രതിയായ ഫാ.തോമസ് തേരകം, പത്താം പ്രതിയായ സിസ്റ്റര്‍ ബെറ്റി, സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് കീഴടങ്ങിയത്. കണ്ണൂര്‍ പേരാവൂര്‍ പൊലീസ് സ്റ്റേഷനിൽ രാവിലെ ആറരയോടെയാണ് കീഴടങ്ങിയത്. വയനാട് സിഡബ്ള്യുസി മുന്‍ ചെയര്‍മാനാണ് ഫാ. തോമസ് തേരകം. കേസില്‍ സിഡബ്ള്യുസി ക്രമക്കേട് കാട്ടിയെന്ന് കണ്ടെത്തിയിരുന്നു.
ഫാ.ജോസഫ് തേരകവും സിസ്റ്റർമാരായ ബെറ്റി ജോസഫും ഒഫീലിയയും കീഴടങ്ങാനെത്തിയപ്പോൾ. ചിത്രം: മനോരമ