E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:30 AM IST

Facebook
Twitter
Google Plus
Youtube

More in Kuttapathram

കൊട്ടിയൂർ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കണ്ണൂര്‍ കൊട്ടിയൂരില്‍ വൈദികന്‍ പ്രതിയായ പീഡനക്കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. കേസിലെ മൂന്നുപ്രതികള്‍ കോടതി നിര്‍ദേശപ്രകാരം ഇന്ന് അന്വേഷണഉദ്യോഗസ്ഥന്‍റെ മുമ്പാകെ കീഴടങ്ങി. 

കേസിലെ മൂന്നുമുതല്‍ അഞ്ചുവരെ പ്രതികളായ തൊക്കിലങ്ങാടി ക്രിസ്ത്രുരാജ ആശുപത്രിയിലെ ഡോ.ടെസി ജോസ്, ‍ഡോ.ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരാണ് രാവിലെ ഏഴുമണിയോടെ പേരാവൂര്‍ സിഐയുടെ മുമ്പാകെ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച തലശേരി അഡീഷ്ണല്‍ ജില്ലാകോടതി മൂന്നുപേരോടും പൊലീസിനുമുമ്പാകെ കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നു. മൂന്നുപേരുടേയും അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു. 

വൈദ്യപരിശോധനക്ക് ശേഷം മൂന്നുപേരേയും തലശേരി പോക്സോ കോടതിയില്‍ ഹാജരാക്കും. കേസില്‍ മുമ്പ് കീഴടങ്ങിയവര്‍ക്ക് നല്‍കിയ ഉപാധികളോടെ മൂന്നുപേര്‍ക്കും ജാമ്യം ലഭിക്കും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് കണ്ടെത്തി വിവരം പൊലീസിനും ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും കൈമാറാതിരുന്നതിനാണ് ആശുപത്രിയിലെ ഡോക്ടര്‍മാരേയും അഡ്മിനിസ്ട്രേറ്ററേയും പ്രതിചേര്‍ത്തത്.

കേസിലെ ഒന്നാം പ്രതി റോബിന്‍ ഉള്‍പ്പെടെ എട്ടുപേര്‍ ഇതോടെ അറസ്റ്റിലായി. വയനാട് ജില്ലാശിശുക്ഷേമസമിതി മുന്‍അധ്യക്ഷന്‍ ഫാ.തോമസ് തേരകം ഉള്‍പ്പെടെയുള്ളവര്‍ ജാമ്യത്തിലാണ്. കേസിലെ ആറും ഏഴും പ്രതികളായ സി.അനിറ്റ, സി.ലിസ് മരിയ എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. എല്ലാവരുടേയും അറസ്റ്റ് രേഖപ്പെടുത്തി തൊണ്ണൂറ് ദിവസത്തിനകം കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കാനാണ് പൊലീസ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :