പ്രണയഗാനം പാടി കയ്യടി നേടി വി.എസ്. അച്യുതാനന്ദൻ. മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഹിറ്റ് ഗാനമാണ് ഗായകൻ പി.ജയചന്ദ്രനെ സാക്ഷിയാക്കി വി. എസ്. പാടിയത്. ജി.ദേവരാജന്റെ പേരിലുള്ള ശക്തിഗാഥ പുരസ്കാരം ഗായകൻ പി. ജയചന്ദ്രന് സമ്മാനിക്കുന്ന വേദിയിലായിരുന്നു വിഎസ് ഗായകനായി മാറിയത്. പുരസ്കാരമൊക്കെ നൽകിയ ശേഷം ദേവരാജന്റെയും ജയചന്ദ്രന്റെയും സംഗീത സംഭാവനകളേക്കുറിച്ച് എഴുതി തയാറാക്കിയ പ്രസഗം നടത്തുകയായിരുന്നു. പ്രസംഗത്തിനിടെ അപ്രതീക്ഷമായി പാട്ടിനെ കുറിച്ച് പാടിത്തന്നെ പറയുകയായിരുന്നു വിഎസ്. അപ്രതീക്ഷിതമായ കിട്ടിയ വി.എസിന്റെ പാട്ടിനെ കയ്യടിയോടെ ഗായകൻ ജയചന്ദ്രനും തിരുവനന്തപുരം വി.ജെ.ടി ഹാളിലെ സാംസ്കാരിക സദസും സ്വീകരിച്ചു.
Advertisement