മൈക്രോഫിനാന്‍സ് തട്ടിപ്പുകേസിലെ അന്വേഷണം വൈകുന്നത് ഖേദകരമെന്ന് വി.എസ് അച്യുതാനന്ദന് നിയമസഭയില്‍. എഫ്.െഎആര്‍ സമര്‍പ്പിച്ച് പത്തുമാസം കഴിഞ്ഞിട്ടും ഒരു അന്വേഷണവും നടന്നിട്ടില്ലെന്നും ഫയല്‍ വിജിലന്‍സ് ഒാഫിസില്‍ എവിടേയോ കിടക്കുകയാണെന്നും വിഎസ് പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിക്കണമെന്നും വി.എസ് അച്യുതാനന്ദന് ആവശ്യപ്പെട്ടു.
എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്കി. അന്വേഷണ പുരോഗതിയെക്കുറിച്ച് അന്വേഷിച്ച് ആവശ്യമെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.