മഞ്ചേശ്വരത്ത് കള്ളവോട്ട് നടന്നുവെന്ന് തെളിയിക്കായി സ്ഥാനാർഥിയായിരുന്ന ബി.ജെ.പി.നേതാവ് കെ.സുരേന്ദ്രൻ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവങ്മൂലത്തിൽ പേരുള്ളവർ കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നു. സമൂഹത്തിന് മുന്നിൽ കള്ളൻമാരാക്കി ചിത്രീകരിച്ച് മാനഹാനി ഉണ്ടാക്കിയെന്ന് ചൂണ്ടികാണിച്ചാണ് കേസ് നൽകുന്നത്.
തിരഞ്ഞെടുപ്പ് േകസ് വിജയിക്കാനായി കെ. സുരേന്ദ്രൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വിദേശത്താണെന്നാരോപിക്കുന്നവരിൽ ചിലരാണിവർ. കോടതി വിളിപ്പിക്കുമെന്നറിഞ്ഞ് എന്തുചെയ്യണമെന്നറിയാതെ ലീഗ് ഓഫീസിൽ എത്തിയതാണ് ഈ പാവങ്ങൾ.സുരേന്ദ്രന്റെ സത്യവാങ്മൂലത്തിൽ പേര് വന്നതോടെ സമൂഹം സംശയത്തോടെയാണ് നോക്കുന്നതെന്നാണ് എല്ലവരുടെയും പരാതി. മാനഹാനിക്ക് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് എല്ലാവരും
കോടതിയുടെ സമൻസ് കിട്ടിയ ആൾ. മാനനഷ്ടത്തിന് കേസ് നൽകുന്നതിനപ്പുറം കള്ളസത്യവാങ്മൂലം നൽകിയത് കോടതിയുടെ ശ്രദ്ധയിൽപെടുത്താനും മുസ്്്ലിം ലീഗ് നടപടി തുടങ്ങിയിട്ടുണ്ട്.