E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:38 AM IST

Facebook
Twitter
Google Plus
Youtube

പിണറായി വിജയന് ‌അപൂർവ നേത്രരോഗമെന്ന് കെ.സുരേന്ദ്രന്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

k-surendran
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

മുഖ്യമന്ത്രി പിണറായി വിജയന് ‌അപൂർവ നേത്രരോഗമെന്ന് ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. അടുത്തുള്ളത് കാണാനാകില്ല, അകലെയുള്ളത് മാത്രമേ കാണാനാകൂയെന്നും സുരേന്ദ്രൻ പറഞ്ഞു. ജനരക്ഷയാത്രക്കിടെ എടപ്പാളിൽ വച്ചായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. 

രാജ്യം മുഴുവൻ സിപിഎമ്മിന്റെ  യഥാർത്ഥ മുഖം അനാവരണം ചെയ്യപ്പെട്ടു എന്നതാണ് ജനരക്ഷായാത്രയുടെ വിജയമെന്ന് സുരേന്ദ്രൻ നേരത്തെ വ്യക്തമാക്കിയിരുന്നു. അക്രമത്തെ അക്രമം കൊണ്ടു നേരിടുമ്പോൾ കമ്യൂണിസ്റ്റുകൾ സന്തോഷിക്കും. കാരണം അണികളെ ഭയപ്പെടുത്തി കൂടെ നിർത്താനവർക്ക് എളുപ്പം. പ്രചാരണങ്ങളെയാണ് അവർ എല്ലാക്കാലത്തും ഭയപ്പെടുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.  

കേരളത്തിലെ മാധ്യമങ്ങളെ കൂടെ നിർത്തി രക്ഷപ്പെടാൻ പലപ്പോഴും അവർക്ക് കഴിഞ്ഞിരുന്നു. ടിപി കേസ്സൊഴികെ ഒരു കേസ്സിലും കേരളത്തിലെ മാധ്യമങ്ങൾ ആത്മാർത്ഥമായ ഒരു നിലപാടെടുത്തിരുന്നില്ലെന്നും സുരേന്ദ്രൻ കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു.