ഉദ്യോഗസ്ഥസമൂഹത്തെ ഒരുമിപ്പിച്ച് മുന്നോട്ടു കൊണ്ടുപോകുമെന്ന് പുതിയ ചീഫ് സെക്രട്ടറി നളിനി നെറ്റോ. ആരെയും തമ്മിലടിപ്പിക്കാന്‍ ആഗ്രഹമില്ല. ചീഫ് സെക്രട്ടറിയായി ചുമതലയേറ്റശേഷമാണ് നളിനി നെറ്റോ നിലപാട് വ്യക്തമാക്കിയത്.
ഉദ്യോഗസ്ഥ തലത്തിലെ തർക്കങ്ങൾ പരിഹരിച്ച് ഒരു കുടുംബം പോലെ മുന്നോട്ടു കൊണ്ടു പോകാനുള്ള ശ്രമമായിരിക്കും തന്റെ ഭാഗത്തു നിന്നുണ്ടാകുകയെന്ന് നളിനി നെറ്റോ പറഞ്ഞു. ആരും പരിപൂര്ണല്ല, പ്രശ്നങ്ങളുണ്ടായാല്‍ പരിഹരിക്കാന്‍ സഹായിക്കും. ഐ.എ.എസ്-ഐ.പി.എസ് തർക്കത്തിലും തന്റെ നിലപാട് ഇതായിരിക്കുമെന്നും നളിനി നെറ്റോ പറഞ്ഞു
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന്റെ കാര്യത്തില്‍ സര്‍ക്കാരില്‍ നിന്ന് വിട്ടൊരു അഭിപ്രായമില്ലെന്നും അവര്‍ വ്യക്തമാക്കി. എസ്.എം.വിജയാനന്ദിന്റെ പിന്‍ഗാമിയായാണ് നളിനി നെറ്റോ സംസ്ഥാനത്തിന്റെ 42 മത്തെ ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1982 ബാച്ചിൽപെട്ട ഐ.എ.എസ് ഉദ്യോഗസ്ഥയാണ് നളിനി നെറ്റോ.