E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പളനി – പനീർ യുദ്ധത്തിൽ ജയം സ്റ്റാലിന്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

mk-stalin-
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഏറ്റുമുട്ടിയത് ഒ.പനീർസെൽവവും എടപ്പാടി കെ.പളനിസാമിയുമാണ്; പക്ഷേ, താരമായതു പ്രതിപക്ഷ നേതാവ് എം.കെ.സ്റ്റാലിനും. നിയമസഭയിൽനിന്നു ബലം പ്രയോഗിച്ചു പുറത്താക്കിയ ശേഷം, കീറിയ പോക്കറ്റും കുടുക്കിടാത്ത ഷർട്ടുമായി നെഞ്ചുവിരിച്ചു പുറത്തേക്കുള്ള സ്റ്റാലിന്റെ വരവിൽ തന്നെയുണ്ട് ഒരു ‘ഹീറോ’ പരിവേഷം. കളിക്കാൻ ഉറപ്പിച്ചു തന്നെയാണു ഡിഎംകെയും സ്റ്റാലിനും ഇന്നലെ സഭയിലെത്തിയത്. തുടക്കം മുതൽ ഒടുക്കം വരെ കളി നിയന്ത്രിച്ചതും സ്റ്റാലിനായിരുന്നു. ഭൂരിപക്ഷം തികയ്ക്കാനുള്ള നമ്പറുകൾ പളനിസാമിയുടെ കയ്യിലുണ്ടെന്ന് ആദ്യമേ വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ, പളനിസാമി സർക്കാരിനെ മറിച്ചിടാമെന്നുള്ള വ്യാമോഹമൊന്നും ഡിഎംകെയ്ക്കുണ്ടായിരുന്നില്ല. പക്ഷേ, ഇതു സർക്കാരിനെ വിറപ്പിക്കാൻ പറ്റിയ അവസരമാണെന്നു സ്റ്റാലിനും കൂട്ടരും നന്നായി മനസ്സിലാക്കി. അതനുസരിച്ചു കൃത്യമായി ഗൃഹപാഠം ചെയ്തു. 

പിന്നീട്, കളത്തിലിറങ്ങി അതു നടപ്പാക്കി. സ്പീക്കർ പുറത്തേക്കു പോയശേഷം അദ്ദേഹത്തിന്റെ കസേരയിലിരുന്ന തൗസൻഡ് ലൈറ്റ്സ് എംഎൽഎ എം.കെ.സെൽവത്തിന്റെയും വില്ലിവാക്കം എംഎൽഎ ബി.രംഗനാഥന്റെയും പ്രവർത്തികൾ മാത്രമായിരുന്നു സ്ക്രിപ്റ്റിലില്ലാതിരുന്നത്. നിയമസഭാമന്ദിരത്തിൽ നിന്നു കാറിൽ കയറി രാജ്ഭവനിലേക്കു പോകുന്നതിനിടയിൽ നാടകീയമായി റോഡിലിറങ്ങി തന്റെ കീറിയ ഷർട്ടും കാണിച്ചു ജനങ്ങൾക്കിടയിലേക്കും മാധ്യമങ്ങൾക്കു മുന്നിലേക്കും സ്റ്റാലിൻ വന്നു. തീർത്തും അപ്രതീക്ഷിതമായിരുന്നു ആ നീക്കം. ഷർട്ട് മാറ്റുകപോലും ചെയ്യാതെയാണു സ്റ്റാലിൻ ഗവർണർക്കു മുന്നിലെത്തിയത്. 

രാജ്ഭവനിൽ നിന്നു നേരെ പാർട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തിലേക്കു വരുമെന്നാണു പ്രവർത്തകർ പോലും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ, സ്റ്റാലിനും സംഘവും നേരെ പോയതു മറീനയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നിലേക്ക്. നിയമസഭാ സമ്മേളനം കഴിയുകയും പളനിസാമി സർക്കാർ വിശ്വാസ വോട്ടെടുപ്പിൽ വിജയിക്കുകയും ചെയ്തതോടെ അടുത്ത വാർത്തയ്ക്കായി കാത്തിരുന്ന ചാനലുകൾക്കു പുതിയ ബ്രേയ്ക്കിങ് ന്യൂസ്. അണ്ണാ അറിവാലയത്തിൽ പ്രവർത്തകർ മറീനയിലേക്ക്. മറീനയിൽ അടുത്ത സമരത്തിനുള്ള ഒരുക്കമാണെന്നു വ്യക്തമാക്കി താൻ നിരാഹാരമിരിക്കാൻ പോകുകയാണെന്നു സ്റ്റാലിന്റെ പ്രഖ്യാപനം. 

തുടർന്നു വീണ്ടും പൊലീസിന്റെ ഇടപെടൽ. ഏറെനേരം കാത്തുനിന്ന ശേഷമാണു സ്റ്റാലിനെ അറസ്റ്റ് ചെയ്തു വാഹനത്തിലേക്കു മാറ്റിയത്. പളനിസാമി സർക്കാർ വിശ്വാസവോട്ട് നേടിയ ദിവസം ക്യാമറകളെ തനിക്കു നേരെ ഫോക്കസ് ചെയ്യാൻ നിർബന്ധിക്കുകയായിരുന്നു സ്റ്റാലിൻ. കുടുക്കുകളിടാത്ത ഷർട്ട് വിടർത്തിയിട്ടു റോഡിലിറങ്ങി ഇതു കണ്ടോയെന്നു പറഞ്ഞു ക്യാമറകൾക്കു നേരെ നടന്നു വരുന്ന സ്റ്റാലിന്റെ ദൃശ്യം എങ്ങനെ എഡിറ്റു ചെയ്തു മാറ്റാനാവും.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :