വിസ്മയമായി സ്റ്റീവ് ജോബ്സ് തിയേറ്റര്‍. ആപ്പിൾ സ്ഥാപകൻ സ്റ്റീവ് ജോബ്സിന്റെ സ്മരണയ്ക്കാണ് ഈ അതിനൂതന സ്മാരകം. സമൂഹമാധ്യമങ്ങളിൽ സ്റ്റീവ് ജോബ്സ് തിയറ്റര്‍ തരംഗമായിക്കഴിഞ്ഞു.
കലിഫോര്‍ണിയയിലെ ലോകാദ്ഭുതമാണിതെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല. മുകളില്‍ നിന്ന് നോക്കിയാല്‍ ഒരു ബഹിരാകാശ പേടകം പോലെ തോന്നും, ആപ്പിള്‍ കമ്പനിയുടെ ഭാവി ആസ്ഥാനമായ ആപ്പിള്‍ പാര്‍ക്കിലെ ഓഡിറ്റോറിയമാണിത്. ഒരു മൈല്‍ ചുറ്റളവാണ് ആപ്പിള്‍ പാര്‍ക്കിന്റേത്. അഞ്ചു ബില്ല്യന്‍ ഡോളര്‍ ഇതു നിര്‍മിക്കാന്‍ വേണ്ടിവന്നു. സ്പെയ്സ് ഷിപ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന ഈ ആപ്പിള്‍ ക്യാമ്പസ് 175 ഏക്കറിൽ പരന്നുകിടക്കുന്നു. ആയിരം പേര്‍ക്ക് ഇരിക്കാവുന്നതാണ് സ്റ്റീവ് ജോബ്സ് ഓഡിറ്റോറിയം. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടാണ് പാർക്കിന്റെ നിര്‍മാണ പ്രവര്‍ത്തനം.
ജീവനക്കാർക്ക് ഇവിടെത്തന്നെ താമസിച്ചു ജോലി ചെയ്യാനും സൗകര്യമുണ്ട്. 11,000 കാറുകൾ പാർക്ക് ചെയ്യാം. ഗവേഷണ പദ്ധതികൾക്കുള്ള ലാബുകൾ, 3000 പേർക്കിരിക്കാവുന്ന കഫെ, വലിയ ഓഡിറ്റോറിയം തുടങ്ങി അത്യാധുനിക സൗകര്യങ്ങളാണു പാർക്കിൽ ഒരുക്കിയിരിക്കുന്നത്. ലാൻഡ് സ്കേപ്പിങ്, ക്യാംപസുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഭൂഗർഭപാത എന്നിവയുമുണ്ട്. മേൽക്കൂരയിൽ സോളാർ പാനലുകൾ സ്ഥാപിച്ചിരിക്കുന്നു. മധ്യത്തിലാണ് വിശാലമായ ആപ്പിൾ ഓഡിറ്റോറിയം. കമ്പനിയുടെ പത്താം വാർഷികം ആഘോഷിച്ചത് ഇവിടെയാണ്.