E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:12 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

ഇനി ഐഒഎസ് 11 യുഗം: ആപ്പിളിനും ഐഫോണിനും പുതുമുഖം; അറിഞ്ഞിരിക്കാം 10 കാര്യങ്ങൾ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ios11
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

ഐഫോണ്‍ Xല്‍ പരിചയപ്പെടുത്തിയ ചില ഫീച്ചറുകള്‍ നിങ്ങളുടെ കൈയ്യിലുള്ള താരതമ്യേന പുതിയ ഐഒഎസ് ഉപകരണത്തിലേക്കും എത്തുന്നു എന്നതാണ് ആപ്പിളിന്റെ മൊബൈല്‍ സോഫ്റ്റ്‌വെയറിന്റെ പതിനൊന്നാം പതിപ്പ് എത്തുമ്പോള്‍ ഓര്‍ക്കേണ്ടത്. 

∙ പുതുക്കിയ പതിപ്പ് ഏതൊക്കെ ഉപകരണങ്ങള്‍ക്ക്?  

ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ 6, ഐഫോണ്‍ 6 Plus, ഐഫോണ്‍ SE, ഐഫോണ്‍ 5s, 12.9-ഇഞ്ച് ഐപാഡ് പ്രോ (രണ്ടാം തലമുറ), 10.5-ഇഞ്ച് ഐപാഡ് പ്രോ, iPad (അഞ്ചാം തലമുറ ), 9.7-ഇഞ്ച് ഐപാഡ് പ്രോ, 12.9-ഇഞ്ച് ഐപാഡ് പ്രോ (ഒന്നാം തലമുറ), ഐപാഡ് എയര്‍, ഐപാഡ് എയര്‍ 2, ഐപാഡ് മിനി 4, ഐപാഡ് മിനി 3, ഐപാഡ് മിനി 2.

∙ ഐപോഡ് ടച്ച് ആറാം തലമുറ 

എന്നീ ഉപകരണങ്ങള്‍ ഐഒഎസ് 11 സ്വീകരിക്കാന്‍ സജ്ജമാണെന്നാണ് ആപ്പിള്‍ പറയുന്നത്. എന്നാല്‍ എല്ലാ ഉപകരണങ്ങള്‍ക്കും പുതിയ ഒഎസിലെ എല്ലാ ഫീച്ചറുകളും ലഭിക്കില്ല. ഹാര്‍ഡ്‌വെയറിന്റെ പഴക്കമനുസരിച്ച് ഫീച്ചറുകള്‍ കുറയും. 

ഇതൊരു വലിയ അപ്‌ഡേറ്റാണ്. ഐഒഎസ് 11ല്‍ വരുന്ന പ്രധാന മാറ്റം 32-ബിറ്റ് ആപ്പുകളെ വര്‍ക്കു ചെയ്യാന്‍ അനുവദിക്കില്ല എന്നതാണ്. മാസങ്ങളായി ഐഒഎസ് ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ 32-ബിറ്റ് ആപ്പുകള്‍ തുറന്നിട്ടുണ്ടെങ്കില്‍ മുന്നറിയിപ്പും കണ്ടിട്ടുണ്ടാകും. ആപ്പ് നിര്‍മാതാക്കളോടും അവരുടെ ആപ്പുകള്‍ 64-ബിറ്റ് ഒഎസിന് അനുയോജ്യമായി പുതുക്കി പണിയാന്‍ ആവശ്യപ്പെട്ടിട്ടുള്ളതാണ്. ഐഒഎസ് 11-ാം പതിപ്പോടെ തങ്ങള്‍ തുടങ്ങിയപ്പോഴുണ്ടായിരുന്ന 32-ബിറ്റ് ആപ്പുകളോട് വിടപറഞ്ഞു മുന്നേറും. ഇതോടെ ഈ ഉപകരണങ്ങളുടെ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാകും എന്നാണ് ആപ്പിള്‍ പറയുന്നത്. 

∙ അപ്‌ഡേറ്റു ചെയ്യാന്‍ എന്തു ചെയ്യണം? 

സെറ്റിങ്‌സ്>ജനറല്‍>സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് ചെയ്യുക. ചിലപ്പോള്‍ ഡിവൈസ് വൈഫൈയില്‍ കണക്ടു ചെയ്തു കിടക്കുമ്പോള്‍ തന്നെ ഡൗണ്‍ലോഡു ചെയ്തു വച്ചിട്ടുണ്ടാകാനും വഴിയുണ്ട്. അപ്‌ഡേറ്റില്‍ എന്തെങ്കിലും പാളിച്ച പറ്റിയാല്‍ പോലും റിക്കവറു ചെയ്യാനായി ആപ്പുകളും ഫയലുകളും ബാക് ആപ്പ് ചെയ്യുക. വേണ്ടാത്ത ആപ്പുകളും ഫയലുകളും കളഞ്ഞു വച്ചാല്‍ പുതിയ ഓഎസിലൂടെ ഡിവൈസുകള്‍ക്ക് ഉണര്‍വു ലഭിച്ചേക്കാം. എല്ലാ ആപ്പും കളഞ്ഞ ശേഷം റീ ഇന്‍സ്റ്റോള്‍ ചെയ്യുന്നത് ചിലരെങ്കിലും ഉപദേശിക്കുന്നുണ്ട്. 

∙ പാസ്‌വേഡ് ഓര്‍ത്തു വയ്ക്കണം 

ഇത്തരം ഒഎസ് മാറ്റം ഗുണകരമല്ലാതായി തീര്‍ന്നിട്ടുള്ള അവസരങ്ങളും ഉണ്ട്. ഒരിക്കല്‍ ഐഫോണ്‍ 4s ന്റെ കാര്യമായി അനക്കം പോലും ഇല്ലാതായി പോയ അനുഭവം ഉണ്ടായിട്ടുണ്ട്. പക്ഷെ, അതു കഴിഞ്ഞ് മറ്റൊരു അപ്‌ഡേറ്റിലൂടെ വീണ്ടും ഫോണിന് ജീവന്‍ വയ്പ്പിച്ചു. അപ്‌ഡേറ്റു ചെയ്യുന്നത് ഫോണിന്റെയും ടാബിന്റെയും ബാറ്ററിക്കും ഗുണകരമാണ് എന്നാണ് ആപ്പിള്‍ പറയുന്നത്. 

∙ എന്തൊക്കെ മാറ്റം പ്രതീക്ഷിക്കാം? 

ഓഗ്‌മെന്റഡ് റിയാലിറ്റിയാണ് പുതു ജീവന്‍ കൊണ്ടുവരുന്ന ഫീച്ചറുകളില്‍ പ്രധാനം. മുകളില്‍ പറഞ്ഞ ഡിവൈസുകളില്‍ പലതിനും ഈ ഫീച്ചര്‍ കിട്ടില്ല. ആപ്പിളിന്റെ A9 പ്രോസസറെങ്കിലും ഉള്ള ഡിവൈസുകള്‍ക്കേ ഇതു കിട്ടൂ. ഇവയാണ് ആ ഉപകരണങ്ങള്‍: ഐഫോണ്‍ SE, ഐഫോണ്‍ 6s, ഐഫോണ്‍ 6s പ്ലസ്, ഐഫോണ്‍ 7, ഐഫോണ്‍ 7 പ്ലസ്, എല്ലാ ഐപാഡ് പ്രോ മോഡലുകളും. പുതിയ 9.7 ഇഞ്ച് ഐപാഡ് (2017). ഇത്രയും ഉപകരണങ്ങളിലാണ് ഓഗ്‌മെന്റഡ് റിയാലിറ്റി ലഭിക്കുന്നത്. നിമഗ്നമായ അനുഭവം കൊണ്ടുവരുന്ന ഓഗ്‌മെന്റഡ് റിയാലിറ്റിയിലൂടെ ആപ്പ് നിര്‍മാതാക്കള്‍ക്ക് തങ്ങളുടെ ഭാവനയെ പുതിയ മേച്ചില്‍പ്പുറങ്ങളില്‍ അലയാന്‍ വിടാം. ഇത് ഇന്നേവരെ കാണാത്ത തരം ആപ്പുകളുടെ നിര്‍മാണത്തിനു കാരണമാകും.  

∙ സിറിക്കു കൂടുതല്‍ ബുദ്ധി 

2011ല്‍ അവതരിപ്പിച്ച ആപ്പിളിന്റെ പേഴ്‌സണല്‍ അസിസ്റ്റന്റ് സിറി ഇനി കൂടുതല്‍ ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കും. ഉപയോഗിക്കുന്ന ആളിന്റെ ഇഷ്ടാനിഷ്ടങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയായിരിക്കും ഇനി സിറി ഉത്തരങ്ങള്‍ കണ്ടെത്തുക. ഒരാള്‍ ഉപയോഗിക്കുന്ന iOS ഉപകരണങ്ങളെ തമ്മില്‍ iCloud ലൂടെയും അക്കൗണ്ടിലൂടെയും ബന്ധിപ്പിച്ചിട്ടുള്ളതിനാല്‍ ഉപയോഗിക്കുന്നയാളുടെ ശീലങ്ങളെയും താത്പര്യങ്ങളെ കുറിച്ച് iOS, watchOS, tvOS, iCloud എന്നിവയിലെ അയാളുടെ ഉപയോഗരീതി പഠിച്ച ശേഷം ഏറ്റവും ഉതകുന്ന ഉത്തരം സിറി പറയും. (ഉപയോഗിക്കുന്നയാള്‍ ക്യാനഡയെ കുറിച്ച് ബ്രൗസറില്‍ സേര്‍ച്ച് ചെയ്തു കൊണ്ടിരിക്കുകയാണെന്നു കരുതുക, അയാള്‍ 'ന്യൂസ്' തുറന്നാല്‍ ക്യാനഡയെ പറ്റിയുള്ള വാര്‍ത്തകള്‍ അവിടെ കാണാന്‍ സാധിക്കും.)   

∙ ആപ്പിള്‍ മ്യൂസിക് 

ഉപയോഗിക്കുന്നയാളുടെ കൂട്ടുകാര്‍ എന്തു പാട്ടൊക്കെയാണു കേട്ടുകൊണ്ടിരിക്കുന്നത് എന്നു മനസിലാക്കാനുള്ള ശേഷിയും ഇനി ആപ്പിള്‍ മ്യൂസികിനുണ്ടായിരിക്കും. മറ്റ് ആപ്പുകള്‍ക്കും ഉപയോഗിക്കുന്നയാള്‍ക്ക് ഏതെല്ലാം തരം പാട്ടുകളാണ് ഇഷ്ടമെന്നു മനസിലാക്കാന്‍ അനുവദിക്കുന്നു.  

∙ ക്യാമറയും ഫോട്ടോസ് ആപ്പും 

ആപ്പിള്‍ ഫോട്ടോയും വിഡിയോയും സേവു ചെയ്യുന്ന ഫയല്‍ ഫോര്‍മാറ്റുകള്‍ക്കു മാറ്റം വരുത്തി. ഇതുവരെ ഉണ്ടായിരുന്നതിന്റെ പകുതി ഇടം മാത്രം മതിയാകും പുതിയ ഫോര്‍മാറ്റില്‍ എടുക്കുന്ന ചിത്രങ്ങള്‍ക്കും വിഡിയോയ്ക്കും. ജെയ്‌പെഗ് (JPEG) ആയി സ്റ്റോറു ചെയ്തിരുന്ന ഫോട്ടോ ഇനി HEIFല്‍ (High Efficiency Image File Format) ആയിരിക്കും സ്റ്റോറു ചെയ്യുക. അതേപോലെ ഇനി മുതല്‍ H.264 വിഡിയോ ഫോര്‍മാറ്റിനു പകരം ഇനി HEVC ഫോര്‍മാറ്റിലാകും വിഡിയോ സ്‌റ്റോറു ചെയ്യുക. ഈ ഫയലുകളുടെ കൈമാറ്റവും എളുപ്പമാക്കി എന്നും ആപ്പിള്‍ പറയുന്നു. 

∙ ആപ് സ്റ്റോറിനു മാറ്റം 

ലോകത്ത് ആപ് സംസ്‌കാരത്തിന്റെ കുത്തൊഴുക്കിനു തുടക്കമിട്ട ആപ്പിള്‍ ആപ്‌സ്റ്റോറിനു സമൂല മാറ്റമാണ് പ്രതീക്ഷിക്കുന്നത്. പുതിയതായി ഒരു 'റ്റുഡെ' വിഭാഗവും വരും. ആ ദിവസം ലോഞ്ചു ചെയ്ത ആപ്പുകളെ അവിടെ കാണാം. ഗെയിംസ് സെക്ഷനും കൂടുതല്‍ വിഭാഗങ്ങള്‍ വരും. ഇഷ്ടമുള്ള ആപ്പുകളെ കണ്ടെത്തുക കൂടുതല്‍ എളുപ്പമാകും എന്നു കരുതുന്നു. ആപ്പുകളെ കുറിച്ചുള്ള റിവ്യൂകളും റെയ്റ്റിങും പ്രദര്‍ശിപ്പിക്കുന്ന രീതിയ്ക്കും മാറ്റം വരും. നിങ്ങള്‍ക്കു വേണ്ട ഫീച്ചറുകള്‍ ആപ്പുകള്‍ക്കുണ്ടോ എന്ന് എളുപ്പത്തില്‍ മനസിലാക്കാന്‍ സാധിക്കും. ഫോട്ടോസ് ആപ് കൂടുതല്‍ പ്രൊഫെഷണല്‍ ആയതായി ആപ്പിള്‍ പറയുന്നു. 

∙ കണ്ട്രോള്‍ സെന്റര്‍ 

എല്ലാ കണ്ട്രോള്‍ സെന്റര്‍ ഐക്കണുകളും ഒറ്റ പേജില്‍ കാണാം. 3D ടച് ഉപയോഗിച്ച് കൂടുതല്‍ നിയന്ത്രണം കൈവരിക്കാം.  

∙ ആപ്പിള്‍ പേ 

ഇനി ആപ്പിള്‍ പേ ഉപയോഗിക്കുന്ന രണ്ടു പേര്‍ക്ക് യഥേഷ്ടം കാശു കൈമാറാം. ടച്‌ഐഡി ഉപയോഗിച്ചാണ് പണം കൈമാറ്റം എന്നതിനാല്‍ താരതമ്യേന സുരക്ഷിതവുമാണെന്നു കരുതുന്നു. 

∙ മാപ്പ് കൂടുതല്‍ സ്മാര്‍ട്ട് 

ആപ്പിള്‍ മാപ്പും കൂടുതല്‍ സ്മാര്‍ട്ട് ആയതായി കമ്പനി പറയുന്നു. നിങ്ങള്‍ വാഹനത്തില്‍ സഞ്ചരിക്കുകയാണെങ്കിലും നടക്കുകയാണെങ്കിലും പഴയതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ മാപ്പ് ഉപകാരപ്പെടുമെന്ന് കമ്പനി പറയുന്നു. ഷോപ്പിങ് സെന്ററുകളുടെയും എയര്‍പോര്‍ട്ടുകളുടെയും ഉള്ളിലേക്കും സൂം ചെയ്തു ചെല്ലാമത്രെ. (ഇപ്പോള്‍ ഇത് അമേരിക്കയില്‍ മാത്രമെ സാധിക്കൂ.) നാവിഗേഷനില്‍ എത്ര സ്പീഡ് ആകാമെന്നും ഏതു ലെയ്‌നാണ് ട്രാഫിക് കുറഞ്ഞത് എന്നുമൊക്കെ കാണിക്കും. ആപ്പിള്‍ കാര്‍ മോഡ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ നോട്ടിഫിക്കേഷനുകള്‍ താത്കാലികമായി തടയുകയും മെസേജും മറ്റും അയയ്ക്കുന്ന ആളുകളോട് 'ഓട്ടോറിപ്ലൈ' ഉപയോഗിച്ച് നിങ്ങള്‍ ഡ്രൈവ് ചെയ്യുകയാണെന്ന് അറിയിക്കുകയും ചെയ്യും. എന്നാല്‍ ഒരു എമര്‍ജന്‍സി മോഡും ഉണ്ട്. അത്യാവശ്യക്കാര്‍ക്ക് ഈ കവചങ്ങള്‍ ഭേദിച്ച് നിങ്ങളോട് സമ്പര്‍ക്കം പുലര്‍ത്താം. 

∙ ആപ്പിള്‍ ഫയല്‍സ് 

ആപ്പിളിന്റെ ഫയല്‍ മാനേജര്‍ ഡിവൈസിലുള്ള എല്ലാ ഫയലുകളെയും അതിനുള്ളില്‍ കാണിച്ചു തരും. ഡ്രോപ്‌ബോക്‌സ്, ഗൂഗിൾ ഡ്രൈവ് തുടങ്ങിയ ആപ്പുകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ആപ്പിന് ഫയല്‍ തിരയല്‍ സുഗമമാക്കാന്‍ സാധിക്കും. 

കൂടുതൽ വാർത്തകൾക്ക്