തുടര്‍ച്ചയായ പത്താം ഏകദിന വിജയമെന്ന റെക്കോര്‍ഡ് ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് ഓസ്ട്രേലിയയെ നേരിടും. പരമ്പര സ്വന്തമാക്കിക്കഴിഞ്ഞതിനാല് ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബെഗളൂരുവില്‍ ഒന്നര മുതലാണ് മല്‍സരം.
ധോണിയുടെ ടീം സ്വന്തമാക്കിയ 9 വിജയങ്ങളെന്ന റെക്കോര്‍ഡിനൊപ്പമാണിപ്പോള്‍ കോഹ്ലിപ്പട. ഒരുജയം കൂടി മതി കോഹ്ലിയെന്ന ക്യാപ്റ്റന്‍ മറ്റൊരി നാഴികക്കല്ല് പിന്നിടാന്‍. ജൂലൈ 11ന് വെസ്റ്റ്ഇന്‍ഡീസിനോട് പരാജയപ്പെട്ടശേഷം ഇന്ത്യ തോല്‍വി നേരിട്ടിട്ടില്ല. ഓസീസാവട്ടെ ജനുവരിക്ക് ശേഷം ഒന്നില്‍ പോലും വിജയിച്ചിട്ടുമില്ല. പരമ്പര കൈവിട്ടെങ്കിലും ആശ്വസിക്കാന്‍ വകവേണമെങ്കില് ഓസീസിന് ഇന്ന് ജയം അനിവാര്യമാണ്. പരമ്പര ഇന്ത്യ തൂത്തുവാരിയാല്‍ ഏകദിന റാങ്കിങ്ില് നാലാം സ്ഥാനത്തേക്ക് തെന്നി വീഴും കംഗാരുക്കള്‍. സ്പിന്നര്‍ ആഷ്ടണ്‍ ആഗര്‍ നാട്ടിലക്ക് മടങ്ങിയതിനാല്‍ ആദം സാംപയിലേക്ക് മടങ്ങിപോകണം ഓസീസിന്. നൂറാം ഏകദിനം കളിക്കുന്ന ഡേവിഡ് വാര്‍ണറും നായകന് സ്മിത്തും ഫോമിലേക്കുയര്‍ന്നാല്‍ ഓസീസിന് പ്രതീക്ഷവയ്ക്കാം. ഇതുവരെ ഇടം ലഭിക്കാത്ത മുഹമ്മദ് ഷമി, ഉമേഷ് യാദവ് , ലോകേഷ് രാഹുല്‍, അക്സര്‍ പട്ടേല്‍ എന്നിവരില്‍ ചിലര്‍ക്കെങ്കിലും അവസരമൊരുക്കാന്‍ ഇന്ത്യ ഇന്ന് തയാറായേക്കും. മഴ മല്‍സരത്തിന് ഭീഷണിയാണ്. മഴയൊഴിഞ്ഞ് നിന്നാല്‍ ചിന്നസ്വാമിയില്‍ റണ്‍മഴ പ്രതീക്ഷിക്കാം.