E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:01 AM IST

Facebook
Twitter
Google Plus
Youtube

More in Sports

2019ലെ ലോകകപ്പ് ധോണി കളിക്കുമോ?

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

2019ലെ ഏകദിന ക്രിക്കറ്റ് ലോകകപ്പിന് ധോണി ഉണ്ടാവുമോ എന്ന് ഉറപ്പില്ല. 36കാരനായ ധോണിക്ക് പരുക്കും പ്രായവും ആണ് തിരിച്ചടിയാവുക. എന്നാല്‍ ധോണിക്ക് പകരം വയ്ക്കാന്‍ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഇല്ല. അതുകൊണ്ടുതന്നെ 2019ലെ ലോകകപ്പിന് ധോണി ഉണ്ടാവണമെന്നാണ് കൂടുതല്‍പേരും ആഗ്രഹിക്കുന്നത്. 

299 ഏകദിനങ്ങളില്‍ നിന്ന് 9608 റണ്‍സാണ് ധോണി നേടിയത്. (ശ്രീലങ്കയ്ക്കെതിരെ 300ാം ഏകദിനം കളിക്കുന്നതിനു മുമ്പുള്ള കണക്ക്). ഇതില്‍ 65 അര്‍ധസെഞ്ചുറിയും 10 സെഞ്ചുറിയും ഉള്‍പ്പെടുന്നു. പത്തില്‍ ഏഴ് സെ‍ഞ്ചുറിയും ഇന്ത്യയിലെ പിച്ചുകളില്‍ നിന്നാണ്. ഇന്ത്യയിലും വിദേശത്തും ഒരേ പോലെയാണ് ധോണിയുടെ ബാറ്റിങ്. 2007,2008,2009വര്‍ഷങ്ങളിലാണ് ബാറ്റിങ്ങില്‍‌ ധോണി ഏറ്റവും അധികം തിളങ്ങിയത്. ഈ വര്‍ഷങ്ങളില്‍ ആയിരത്തിലേറെ റണ്‍സ് സ്കോര്‍ ചെയ്തു. ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക ടീമുകള്‍ക്കെതിരെയായിരുന്നു ധോണിയുടെ മികച്ച ബാറ്റിങ് പ്രകടനം. ലോകത്തെ ഏറ്റവും മികച്ച ഫിനിഷര്‍ എന്നതാണ് ധോണിയുടെ പ്രത്യേകത. 

ഇതിനെ മറികടക്കാന്‍ ഇതുവരെ ലോകത്തിലെ ഒരു താരത്തിനും ആയിട്ടില്ല എന്നതാണ് സത്യം. ബാറ്റങ്ങിലെയും മികച്ച ഫിനിഷര്‍ എന്നതിലും ഏറ്റവും വലിയ ഉദാഹരണം 2011ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ശ്രീലങ്കയ്ക്കെതിരായ ഫൈനലില്‍ ധോണി നേടിയ റണ്‍സും വിജയത്തിലേക്കടിച്ച ആ സിക്സറും തന്നെ. 

വിക്കറ്റിനു പിന്നുലും മുന്നിലും തീര്‍ത്ത റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ നായകന്‍ എന്ന നിലയിലും ധോണി റെക്കോര്‍ഡുകള്‍ തീര്‍ത്തു. ഏകദിന ലോകകപ്പും ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റും നേടിത്തന്ന ധോണി ഇന്ത്യയെ കൂടുതല്‍ പരമ്പര ജയത്തിലേക്കും നയിച്ച ക്യാപ്റ്റനാണ്. കൂള്‍ ക്യാപ്റ്റന്‍. ശ്രീലങ്കയ്ക്കെതിരായ ഒരു മല്‍സരത്തില്‍ കാണികള്‍ മല്‍സരം തടസപ്പെടുത്തിയപ്പോള്‍ ഗ്രൗണ്ടില്‍ കിടന്ന ധോണിയെ ഐസ്കട്ട എന്നുവരെ കമന്റേറ്റര്‍ വിശേഷിപ്പിച്ചു. അതാണ് ധോണി. അതുകൊണ്ടാണ് 2019ലെ ലോകകപ്പിലും ധോണി ടീമിനൊപ്പം ഉണ്ടാവണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നത്.