ബിജെപിയെ പുറത്താക്കൂ ഇന്ത്യയെ രക്ഷിക്കൂ എന്നാവശ്യപ്പെട്ട് ആര്‍ജെഡി നടത്തുന്ന റാലി പട്നയില്‍ ആരംഭിച്ചു. പ്രമുഖ പ്രതിപക്ഷപാര്‍ട്ടികള്‍ പങ്കെടുക്കുന്ന റാലിയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ബിഎസ്പി നേതാവ് മായാവതി എന്നിവര്‍ പങ്കെടുക്കുന്നില്ല. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് എന്നിവര്‍ റാലിയില്‍ പങ്കെടുക്കുന്നുണ്ട് . ലാലുപ്രസാദ് യാദവ് നയിക്കുന്ന റാലിയില്‍ ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവ് പങ്കെടുക്കുന്നുണ്ട്, റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന പാര്‍ട്ടിയുടെ താക്കീത് മറികടന്നാണ് ശരദ് യാദവ് റാലിയില്‍ പങ്കെടുക്കുന്നത്. യഥാര്‍ത്ഥ ജെ.ഡി.യു തനിക്കൊപ്പമാണെന്നും, അത് തെളിയിക്കുമെന്നും ശരദ് യാദവ് പറഞ്ഞു.
Advertisement