കേന്ദ്രസര്‍ക്കാരിനെതിരെ ആര്‍ജെഡി നടത്തുന്ന റാലി ഇന്ന് പട്നയില്‍. പ്രമുഖ പ്രതിപക്ഷപാര്‍ട്ടികള്‍ ങ്കെടുക്കുന്ന റാലിയില്‍ നിന്ന് ബിഎസ്പി നേതാവ് മായാവതി വിട്ടുനില്‍ക്കും. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് റാലിയില്‍ പങ്കെടുക്കും. ലാലുപ്രസാദ് യാദവ് നയിക്കുന്ന റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ജെഡിയു മുന്‍ അധ്യക്ഷന്‍ കൂടിയായ ശരദ് യാദവിന് പാര്‍ട്ടി താക്കീത് നല്‍കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരെയാണ് പ്രതിപക്ഷപാര്‍ട്ടികളെ ഒപ്പം ചേര്‍ത്ത് റാലി നടത്തുന്നതെന്ന് ലാലുപ്രസാദ് പറഞ്ഞു. വിദേശത്തായതിനാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി റാലിയില്‍ പങ്കെടുക്കില്ല.
Advertisement