റയില്‍വെ അഴിമതിക്കേസില്‍ ആര്.ജെ.ഡി നേതാവ് ലാലുപ്രസാദ് യാദവിനും മകന് തേജസ്വി യാദവിനും സി.ബി.ഐ നോട്ടീസ്. ഈ മാസം 11, 12 തീയതികളില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. റയില്‍വെയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതുമായി ബന്ധപ്പെട്ട ക്രമക്കേടില്‍ സിബിെഎ ഇരുവരെയും പ്രതികളാക്കി കേസെടുത്തിരുന്നു. 32 കോടി രൂപ വിലയുള്ള മൂന്ന് ഏക്കര്‍ ഭൂമി ലാലുവിന്റെ കുടുംബത്തിന് നിസാരതുകയ്ക്ക് ലഭിച്ചുവെന്ന് ആരോപണമുണ്ട്. കേസ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമെന്നാണ് ആര്.ജെ.ഡിയുടെ ആരോപണം
Advertisement