സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ മുൻ സൈനിക ഉദ്യോഗസ്ഥൻ തിരുവനന്തപുരത്ത് അറസ്റ്റിൽ. പേയാട് സ്വദേശി ജയകുമാറിനെയാണ് മിലിട്ടറി ഇന്റലിജൻസ് വിഭാഗം തമ്പാനൂരിൽ നിന്ന് പിടികൂടിയത്.ഇയാളെ തമ്പാനൂർ പൊലീസിന് കൈമാറി. സൈനിക നിയമനം നടക്കുന്ന സ്ഥലങ്ങളിൽ കായികക്ഷമതാ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗാർഥികളെ മൂന്ന് ലക്ഷം രൂപ നൽകിയാൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഇത്തരത്തിൽ പണം നഷ്ടമായ ഉദ്യോഗാർഥിയാണ് മിലിട്ടറി ഇന്റലിജൻസിന് വിവരം കൈമാറിയത്
Advertisement