ഫെയ്സ്ബുക്കും വാട്്സാപ്പും വഴി വീട്ടമ്മമാരും പെണ്‍കുട്ടികളും മാത്രമല്ല ചതിയില്‍പ്പെടുന്നത്. സമൂഹമാധ്യമങ്ങളിലൂടെ യുവതിയുടെ ചതിയില്‍പ്പെട്ട് പണം പോയ ചില യുവാക്കളുമുണ്ട്. ഗള്‍ഫില്‍ ജോലി വാഗ്ദാനം ചെയ്ത് യുവാക്കളില്‍ നിന്ന് അരക്കോടി രൂപയോളം തട്ടിയെടുത്ത ഇരുപത്തിയൊന്നുകാരിയും കാമുകനും കൊച്ചിയില്‍ അറസ്റ്റിലായി. െഫയ്സ്ബുക്കിലൂടെയും വാട്്സാപ്പിലൂടെയും പരിചയ വലയത്തിലായവര് അടക്കം 83 പേരെയാണ് തൃശൂരുകാരിയായ യുവതി കബളിപ്പിച്ചത്.
കൃഷ്ണേന്ദുവും ജിന്‍സണും. ഇരുപത്തിയൊന്ന് വയസുകാരിയായ കൃഷ്ണേന്ദു തൃശൂര്‍ കുന്നംകുളം സ്വദേശിനിയാണ്.ജിന്സണ് പുതുക്കാട് സ്വദേശിയും. ഗള്‍ഫില്‍ തന്റെ നേതൃത്വത്തില്‍ തുടങ്ങാന്‍ പോകുന്ന ഫാഷന്‍ ഡിസൈനിംഗ് സ്ഥാപനത്തില്‍ ജോലി വാഗ്ദാനം ചെയ്താണ് കൃഷ്ണേന്ദു പണം തട്ടിയത്. ജിന്‍സന്റെ പരിചയവലയത്തിലുളളവരും ഫെയ്്സ്ബുക്കിലൂടെയും വാട്്സ് ആപ്പിലൂടെയും സൗഹൃദവലയത്തിലായവരുമാണ് മുഖ്യമായും കബളിപ്പിക്കപ്പെട്ടത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ പണം നല്കി ആറു മാസത്തിലേറെയായിട്ടും ജോലി ലഭിക്കാതെ വന്നതോടെയാണ് ഉദ്യോഗാര്‍ഥികള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. പാലാരിവട്ടം എസ്ഐ ബേസില്‍ തോമസിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസ് അന്വേഷിക്കുന്നത്.