വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ റിമാൻഡിൽ കഴിയുന്ന എം വിൻസന്റിനായി തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിൽ ഇന്ന് ജാമ്യാപേക്ഷ നൽകും. എംഎൽഎയെ കുരുക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് വീട്ടമ്മയുടെ പരാതിയെന്നാണ് ജാമ്യാപേക്ഷയിലെ പ്രധാന വാദം.അതേസമയം ഇന്നലെ എൽഡിഎഫ്., യുഡിഎഫ് സംഘർഷമുണ്ടായ ബാലരാമപുരത്ത് ഇപ്പോഴും സംഘർഷ സാധ്യത നിലനിൽക്കുകയാണ്. എം വിൻസന്റിന് പിന്തുണയുമായി യുഡിഎഫ് പ്രവർത്തകർ വീണ്ടും സമരപ്പന്തൽ കെട്ടാനുള്ള സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്. എം വിൻസന്റ് എംഎൽഎയുടെ വസതിയിലേയ്ക്ക് എൽഡിഎഫ് പ്രതിഷേധ മാർച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
Advertisement