വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിൽ കോവളം എംഎല്‍എ ,എം.വിന്‍സന്റിന് ജാമ്യം. പരാതിക്കാരിയുടെ വീട്, കട എന്നിവ സ്ഥതി ചെയ്യുന്ന വാർഡിൽ പ്രവേശിക്കാൻ പാടില്ല, ശബ്ദ പരിശോധനയ്ക്ക് ഹാജരാകുക , അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകുക തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജൂലൈ 31 നാണ് വിൻസന്റിനെ അറസ്റ്്റ് ചെയ്തത്. കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചാൽ എതിർക്കില്ലെന്ന് പ്രോസിക്യൂഷൻ കഴിഞ്ഞദിവസം കോടതിയെ അറിയിച്ചിരുന്നു. നേരത്തെ ജില്ലാ സെഷൻസ് കോടതിയും മജിസ്ട്രേറ്റ് കോടതിയും വിൻസന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.
Advertisement