ബിഹാറില്‍ ജെ.ഡി.യു - ബി.ജെ.പി സഖ്യം നിലവില്‍വരുന്ന പശ്ചാത്തില്‍ ദേശീയ ഘടകവുമായുള്ള ബന്ധം സംസ്ഥാന ജെഡിയു വിച്ഛേദിക്കും. ഡല്‍ഹിയിലുള്ള സംസ്ഥാന അധ്യക്ഷന്‍ എം.പി. വീരേന്ദ്രകുമാര്‍ മടങ്ങിയെത്തിയാല്‍ ഉടന്‍ സംസ്ഥാന കമ്മിറ്റി യോഗംചേര്‍ന്ന് തീരുമാനം പ്രഖ്യാപിക്കാനാണ് സാധ്യത. സംസ്ഥാന പാര്‍ട്ടിയായി തുടരാണ് തീരുമാനം. ദേശിയ നേതൃത്വവുമായുള്ള ബന്ധം വിച്ഛേദിക്കുമെങ്കിലും ജെ.ഡി.എസുമായി ലയിക്കില്ലെന്ന് ജെ.ഡി.യു ദേശീയ സെക്രട്ടറി ജനറല്‍ ഡോ. വര്‍ഗീസ് ജോര്‍ജ് മനോരമ ന്യൂസിനോട് പറഞ്ഞു.
Advertisement