ജെഡിയു കേരളഘടകം ഇടതുമുന്നണിയിലേക്കെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയനും എം.പി.വീരേന്ദ്രകുമാർ എം.പിയും കൂടിക്കാഴ്ച നടത്തി. കോഴിക്കോട് ഗസ്റ്റ് ഹൗസിലെ കൂടിക്കാഴ്ചയിൽ ജെഡിയു ഇടത് മുന്നണിയിലെ ജനതാദൾ എസുമായി യോജിച്ച് പ്രവർത്തിക്കുന്നതിനുള്ള സന്നദ്ധത അറിയിച്ചുവെന്നാണ് വിവരം. ജെഡിയു കേരളഘടകത്തിന്റെ നിലപാട് തീരുമാനിക്കുന്നതിനായി വീരേന്ദ്രകുമാറിന്റെ വസതിയിൽ ചേർന്ന ഉപസമിതി യോഗം ഭിന്നതയെത്തുടർന്ന് പിരിഞ്ഞു.
ഇതിന് പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുമായുള്ള വീരേന്ദ്രകുമാറിന്റെ കൂടിക്കാഴ്ച. ശരദ് യാദവുമായി യോജിച്ച് പ്രവര്‍ത്തിക്കണമെന്നായിരുന്നു കെ.പി മോഹനന്, വര്‍ഗീസ് ജോര്‍ജ്, ഷേയ്ഖ് പി ഹാരിസ്എന്നിവരുടെ നിലപാട്. ഇതിന് കഴിയില്ലെന്നായിരുന്നു വീരേന്ദ്രകുമാറും ശ്രേയാംസ് കുമാറും വ്യക്തമാക്കിയത്. ഇതേത്തുടര്‍ന്നാണ് സംസ്ഥാന കൗണ്‍സില്‍ ചേരുന്നതിനുള്ള തീയതിപോലും നിശ്ചയിക്കാതെ യോഗം പിരിഞ്ഞത്.