അനധികൃത സ്വത്തുസമ്പാദനക്കേസിൽ എഡിജിപി ടോമിൻ തച്ചങ്കരി കോടതിയിൽ ഹാജരായി. മൂവാറ്റുപുഴ വിജിലൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് നിശ്ചയിച്ചിരുന്നത്. എന്നാൽ ഈ നടപടിക്രമം ഒക്ടോബർ 17ലേക്ക് കോടതി മാറ്റിവച്ചു. തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചതിനെതിരെയുള്ള പൊതുതാൽപര്യ ഹർജി പരിഗണിക്കുന്ന ഹൈക്കോടതി ഈ കേസ് പരാമർശിച്ചിരുന്നു. എന്നാൽ വിജിലൻസ് കോടതി കുറ്റപത്രം വായിച്ച് കേൾപ്പിച്ചിട്ടില്ലെന്നും അതിനാൽ തച്ചങ്കരിക്ക് അയോഗ്യതയില്ല എന്നുമാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. നാളെ ഹൈക്കോടതി വിഷയം പരിഗണിക്കുന്നുണ്ട്. ഇന്ന് കുറ്റപത്രം വായിക്കാത്ത സാഹചര്യത്തിൽ ഹൈക്കോടതി എന്ത് നിലപാടെടുക്കും എന്നത് നിർണായകമാണ്.
Advertisement