ബെനാമി വസ്തു ഇടപാട് കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മകളും രാജ്യസഭാംഗവുമായ മിസ ഭാരതിയുടെ ഡല്‍ഹിയിലെ വസതിയിലും ഫാം ഹൗസിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. റയിവേയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലുകള്‍ പാട്ടത്തിന് നല്‍കിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസില്‍ ലാലു പ്രസാദ് യാദവിന്റെ പട്നയിലെ വസതിയിലടക്കം പന്ത്രണ്ട് ഇടങ്ങളില്‍ സിബിെഎ ഇന്നലെ റെയ്ഡ് നടത്തിയിരുന്നു.
ബെനാമി നിയമപ്രകാരം ഡല്‍ഹിയിലെയും ബിഹാറിലെയും കെട്ടിടങ്ങളും ഭൂമിയും ആദായ നികുതി വകുപ്പ് കണ്ടുകെട്ടിയിട്ടുണ്ട്. ലാലുവിന്റെ കുടുംബത്തിന്റെ ബെനാമി സ്വത്തുക്കള്‍ക്ക് ആധാര വില 9.32 കോടി രൂപയാണെങ്കിലും ഇപ്പോഴത്തെ വിപണി വില 180 കോടി രൂപയോളം വരുമെന്നാണ് ആദായ നികുതി വകുപ്പിന്റെ കണക്ക്. കേസില്‍ മിസ ഭാരതിയെയും ഭര്‍ത്താവ് ശൈലേഷ് കുമാറിനെയും ആദായ നികുതി വകുപ്പ് ചോദ്യംചെയ്തിരുന്നു.