വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരെ ശ്രീലങ്കയ്ക്ക് 233 റണ്‍സ് വിജയലക്ഷ്യം. 7 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 232 റണ്‍സെടുത്തത്. മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മിഥാലി രാജും ദീപ്തി ശര്‍മയും ചേര്‍ന്നു നേടിയ 118 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയെ ഭോദപ്പെട്ട സ്കോറിലെത്തിച്ചത്. മിഥാലിരാജ് നാല്‍പ്പത്തിയെട്ടാമത്തെ അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ദീപ്തി ശര്‍മ കരിയറിലെ ആറാമത്തെ അര്‍ധസെഞ്ചുറി സ്വന്തമാക്കി. സ്മൃതി മന്ദാന എട്ടു റണ്‍സെടുത്തും പൂനം റാവത്ത് 16 റണ്‍സെടുത്തും പുറത്തായി.
Advertisement