ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന തിരുപ്പതി വെങ്കിടേശ്വരക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തി. ഇന്നലെ കൊളംബോയില്‍ നിന്ന് ബെംഗളുരു വഴിയാണ് അദ്ദേഹം തിരുപ്പതിയിലെത്തിയത്. ഭാര്യ ജയന്തി പുഷ്പകുമാരിയും ഒപ്പമുണ്ട്. പുലര്‍ച്ചെ ക്ഷേത്രത്തില്‍ നടന്ന സുപ്രഭാതസേവയില് ശ്രീലങ്കന്‍ പ്രസിഡന്റ് പങ്കെടുത്തു. തിരുപ്പതി ക്ഷേത്രത്തിലെത്തുംമുന്പ് നാരായണഗിരി മലനിരകളിലെ ശ്രീവരി പാടലു എന്ന പൗരാണികപുണ്യസ്ഥലത്തും സിരിസേന ദര്‍ശനം നടത്തി. രണ്ടുദിവസത്തെ തീര്‍ഥാടനം പൂര്‍ത്തിയാക്കി അദ്ദേഹം ഇന്നുവൈകിട്ട് തിരിച്ചുപോകും.
Advertisement