പാലക്കാട് ചെറുപ്പുളശേരിയില്‍ നെഹ്റു കോളജ് അധികൃതരുമായി കെ. സുധാകരന് രഹസ്യ കൂടിക്കാഴ്ച നടത്തിയതായി ആരോപണം. കോളജ് ചെയര്മാന് കൃഷ്ണദാസ് മര്‍ദിച്ചതായി പരാതി നല്കിയ വിദ്യാര്‍ഥിയുടെ ബന്ധുക്കളും യോഗത്തില്‍ പങ്കെടുത്തു. കൃഷ്ണദാസിനെതിരെ ഷഹീര്‍ ഷൗക്കത്തലി നല്കിയ പരാതി ഒത്തുതീര്‍പ്പാക്കാനാണ് സുധാകരന് എത്തിയതെന്ന് ആരോപിച്ചാണ് ഡി.വൈ.എഫ്.ഐ കെ. സുധാകരനെ തുടഞ്ഞുവച്ചത്. എന്നാൽ നെഹ്റു കോളജ് ചെയര്‍മാനെതിരെയുള്ള പരാതി ഒത്തുതീര്‍പ്പാക്കാനാണ് ചെരുപ്പുളശേരിയില് എത്തിയതെന്ന് കെ. സുധാകരന് പറഞ്ഞു. കൃഷ്ണദാസിനെതിരെ പരാതി നല്കിയ ഷഹീര്‍ ഷൗക്കത്തലിയുടെ കുടുംബത്തെ കണ്ടുവെന്നും കോളജ് അധികൃതരും യോഗത്തില്‍ പങ്കെടുത്തുവെന്നും എത്തിയത് ഇരുവിഭാഗവും ആവശ്യപ്പെട്ടതനുസരിച്ചാണെന്നും കെ. സുധാകരന് പറഞ്ഞു.
Advertisement