പാർട്ടി അച്ചടക്കം ലംഘിച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ.സുധാകരൻ. ജിഷ്ണുകേസിൽ മാത്രമാണ് കോൺഗ്രസ് നിലപാട് സ്വീകരിച്ചിട്ടുള്ളത്. നെഹ്റു ഗ്രൂപ്പും പരാതിക്കാരന്റെ കുടുംബവും ആവശ്യപ്പെട്ടപ്രകാരമാണ് പാലക്കാട് മധ്യസ്ഥ ചർച്ചയ്ക്ക് പോയതെന്നും സുധാകാരൻ പറഞ്ഞു.
നെഹ്റു ഗ്രൂപ്പിനുവേണ്ടിയല്ല താൻ പാലക്കാട് പോയത്. ഷെഹീർ ഷൗക്കത്തലിയുടെ വിഷയത്തിൽ കോൺഗ്രസ് നയം സ്വീകരിച്ചട്ടില്ല. ജിഷ്ണുകേസിൽമാത്രമാണ് നിലപാട് എടുത്തിരിക്കുന്നത്. തന്നോട് കെപിപിസി രാഷ്ട്രീയകാര്യ സമതി വിശദീകരണവും ചോദിച്ചിട്ടില്ല. ജിഷ്ണുകേസ് അട്ടിമറിക്കാൻ താൻ ചെറുവിരൽ അനക്കിയിട്ടില്ലെന്നും കെ.സുധാകരൻ കണ്ണൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മഹിജയുടെ വേദന ഹൃദയത്തിലുണ്ട്. ഷെഹീർകേസ് ഒത്തുതീർപ്പായില്ലെന്നും ഇനിയുള്ള ചർച്ചകൾ പർട്ടി തീരുമാനപ്രകാരമായിരിക്കുമെന്നും സുധാകാരൻ പറഞ്ഞു. അതേസമയം സുധാകരൻ നെഹ്റുഗ്രൂപ്പിന് വേണ്ടി ചര്‍ച്ച നടത്തിയതില്‍ പാര്‍ട്ടി നിലപാട് തന്നെയാണ് തന്റേതെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു.