പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി മീരാകുമാർ പിന്തുണതേടി ഇന്ന് കേരളത്തിൽ. വൈകിട്ട് ആറുമണിയോടെയാണ് മീരാകുമാർ തലസ്ഥാനത്തെത്തുന്നത്. ഏഴുമണിക്ക് മാസ്കറ്റ് ഹോട്ടലിൽവച്ച് എം.എൽ.എമാരുമായി കൂടിക്കാഴ്ച നടത്തി പിന്തുണതേടും. എൽ.ഡി.എഫ്, യു.ഡി.എഫ്, കേരളകോൺഗ്രസ് എം എം.എൽ.എമാരെ ഒരുമിച്ചാണ് കാണുന്നത്. ഇന്ന് കേരളത്തിൽ തങ്ങിയതിനുശേഷം നാളെ രാവിലെ മീരാകുമാർ മുംബൈയ്ക്ക് പോകും
Advertisement