ഇന്ത്യയുടെ പതിനാലാമത് രാഷ്ട്രപതിയായി റാം നാഥ് കോവിന്ദ് സത്യപ്രതിജഞ ചെയ്ത് അധികാരമേറ്റു. എല്ലാവര്ക്കും തുല്യനീതിയുള്ള അതിവേഗം വികസിക്കുന്ന രാജ്യമാക്കി ഇന്ത്യയെ മാറ്റണമെന്ന് ആദ്യ പ്രസംഗത്തില്‍ പുതിയ രാഷ്ട്രപതി പറഞ്ഞു. രാഷ്ട്രപതി പദവി രാജ്യം തന്ന ആദരമാണെന്നും ചുമതലകള്‍ എളിമയോടെ നിറവേറ്റുമെന്നും പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന ചടങ്ങില്‍ റാം നാഥ് കോവിന്ദ് പറഞ്ഞു.
മഹാത്മാ ഗാന്ധി സമാധിയില്‍ പുഷ്പചക്രമര്പ്പിച്ചശേഷമാണ് റാം നാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിലെത്തിയത്. സ്ഥാനമൊഴിയുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കൊപ്പം അശ്വാരൂഢസേനയുടെ അകമ്പടിയോടെ പാര്‍ലമെന്റിലേക്ക്. ലേക്സഭാ സ്പീക്കര്‍ സുമിത്ര മഹാജനും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും ചേര്‍ന്ന് സത്യപ്രതിജ്ഞാച്ചടങ്ങുകള്ക്കായി സെന്ട്രല്ഹാളിലേക്ക് ആനയിച്ചു. സുപ്രീംകോടതി ചീഫ്ജസ്റ്റിസ് ജെ.എസ് കേഹാര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.
പിന്നാലെ, 21 ആചരവെടിമുഴങ്ങി. പ്രണബ് മുഖര്‍ജി ഇരിപ്പിടം മാറി. മണ്കുടിലില് നിന്നും രാഷ്ട്രപതി പദത്തിലേക്കുള്ള ദൈര്‍ഘ്യമേറിയ തന്റെ യാത്ര ഇന്ത്യയെന്ന രാജ്യത്തിന്റേതുകൂടിയാണെന്ന് റാംനാഥ് കോവിന്ദ് പറഞ്ഞു. ഡിജിറ്റല്‍ ഇന്ത്യ, കള്ളപ്പണവേട്ട, ഭീകരത വിരുദ്ധ നീക്കങ്ങള്‍ എന്നിവ പ്രസംഗത്തില്‍ ഇടം പിടിച്ചു. രാജ്യത്തിന്റെ വൈവിധ്യത്തിനും സഹിഷ്ണുതയ്ക്കുമായിരുന്നു ഉൗന്നല്‍. പ്രണബ് മുഖര്‍ജിക്കൊപ്പം മടങ്ങിയ പ്രഥമ പൗരനെ രാഷ്ട്രപതി ഭവന് ഗാര്‍ഡ് ഒാഫ് ഒാണര്‍ നല്കി സ്വീകരിച്ചു. പ്രണബ് മുഖര്‍ജി ഇനി താമസിക്കുന്ന രാജാജി മാര്‍ഗിലെ പത്താംനന്പര്‍ വസതിയിലേക്ക് കോവിന്ദ് അനുഗമിച്ചു.