ആലുവയിൽ സ്വകാര്യ ബസ് അപകടത്തിൽപെട്ട് പതിനാറ്പേർക്ക് പരുക്ക്. നാലുപേരുടെ നില ഗുരുതരമാണ്. പുലർച്ചെ അഞ്ചുമണിയോടെയായിരുന്നു അപകടം. നിയന്ത്രണംവിട്ട ബസ് വൈദ്യുതി തൂണിലും റോഡരുകിലെ മരത്തിലുമിടിക്കുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാണ് അപകടകാരണം. പരുക്കേറ്റവരെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട്ടപ്പനയിൽ നിന്ന് കൊച്ചിയിലേക്ക് വന്ന ബസ്സാണ് അപകടത്തിൽപെട്ടത്.
Advertisement