തൃശൂര്‍ മതിലകത്ത് കള്ളനോട്ട് അച്ചടിച്ച കേസില്‍ പ്രതികളായ സഹോദരങ്ങളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് ബി.ജെ.പി. ഒ.ബി.സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി രാജീവ്, പഞ്ചായത്ത് കമ്മിറ്റിയംഗം രാകേഷ് എന്നിവർക്കെതിരെയാണ് നടപടി.
യുവമോർച്ച എസ്.എൻ.പുരം പഞ്ചായത്ത് കമ്മിറ്റി അംഗം രാകേഷ് ഏരാച്ചേരിയുടെ വീട്ടിലാണ് കള്ളനോട്ട് അച്ചടി നടക്കുന്നതായി കണ്ടെത്തിയത്. രാകേഷ് പലിശക്ക് പണം കൊടുക്കുന്നൂവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും കള്ളനോട്ടുകളാണ് പിടികൂടിയത്. നോട്ട് അടിക്കാനായി ഉപയോഗിക്കുന്ന കളർ ഫോട്ടോസ്റ്റാറ്റ് മെഷീനും കടലാസുമെല്ലാം കണ്ടെടുത്തിട്ടുണ്ട്.