അസാധുനോട്ടുകള്‍ മാറിനല്‍കുന്ന ഏഴംഗ സംഘത്തില്‍ നിന്ന് അരക്കോടി രൂപ പിടികൂടി. ആലപ്പുഴ ചേര്‍ത്തലയില്‍നിന്നാണ് ആഡംബരകാറില്‍ യാത്രചെയ്യുകയായിരുന്ന സംഘം അറസ്റ്റിലായത്. ഇവരില്‍നിന്ന് 13 പാസ്പോര്‍ട്ടുകളും ഒമ്പത് മൊബൈല്‍ഫോണുകളും പിടിച്ചെടുത്തു .
ഒരു ലക്ഷത്തിന് ഇരുപത്തിയയ്യായിരം രൂപയുടെ പുതിയ നോട്ടുകളാണ് സംഘം ആവശ്യക്കാര്‍ക്ക് നല്‍കിയിരുന്നത്. ഇത് എന്‍ആര്‍ഐ അക്കൗണ്ടിലൂടെ മാറിയെടുക്കലാണ് രീതി. ഇത്തരത്തില്‍ കോടിക്കണക്കിന് രൂപയുെട കൈമാറ്റം നടന്നതായാണ് വിവരം. കാറില്‍നിന്ന് പിടികൂടിയത് പഴയ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകളാണ്. തൃശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജ്, വയനാട് മുട്ടില്‍ സ്വദേശി സനീര്‍, കണ്ണൂര്‍ തളിപ്പറമ്പുകാരനായ അഖില്‍, വര്‍ക്ക സ്വദേശി നൗഫല്‍, കോഴിക്കോട്ടുകാരായ കബീര്‍, മുഹമ്മദലി, മൂവറ്റുപുഴ സ്വദേശി ആരിഫ് എന്നിവരാണ് പിടിയിലായത്. കമ്മിഷന് വീതംവയ്ക്കുന്നതിലെ തര്ക്കത്തെത്തുടര്്നനാണ് സംഘത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. വെള്ളിയാഴ്ച ദേശീയപാതയില്‍ പൊലീസ് കാത്തുനിന്നെങ്കിലംു ഇവര്‍ രക്ഷപ്പെട്ടു, പിന്നീട് പൊലീസ് തന്നെ ഇടപാടുകാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ പിടികൂടിയത്. തൃശൂരിലെ വ്യാപാരിയായ ഹനീഷാണ് സംഘത്തെ നയിച്ചിരുന്നത്. ഒരുകോടി രൂപയുടെ നോട്ടുകള്‍ മാറിയെടുത്താല്‍ രണ്ടരലക്ഷം രൂപയാണ് സംഘാംഗങ്ങള്ക്്ക് നല്‍കിയിരുന്നത്. ഇവര്‍ സഞ്ചരിച്ച ആഡംബരകാറും ചെമ്പ് കൊണ്ട് നിര്‍മിച്ച പുരാതനമായ ശംഖും പൊലീസ് പിടിച്ചെടുത്തു. അനധികൃതമായി പാസ്പോര്‍ട്ട് കൈവശം വയ്ക്കല്‍, അസാധുനോട്ട് കൈമാറ്റംചെയ്യല്‍ , പുരാവസ്തുകടത്തല് എന്നീ കുറ്റങ്ങള്‍ ചുമത്തി മൂന്നുകേസുകളാണ് സംഘത്തിനെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്