കണ്ണൂര്‍ , തലശേരി ഡിവൈ.എസ്.പി മാരെ ഭീഷണിപ്പെടുത്തിയതിന് ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെതിരെ പൊലീസ് കേസെടുത്തു. ഫസല്‍ കേസില്‍ ആര്.എസ്.എസ് പ്രവര്ത്തകന് സുബീഷിന്റെ നിര്‍ണായക മൊഴി പുറത്തുവന്നതിനെ തുടര്‍ന്ന് ഡി.വൈ.എസ് .പി പി.പി. സദാനന്ദനും പ്രിന്‍സ് എബ്രഹാമിനും എതിരെ നവമാധ്യമങ്ങളിലും പ്രസംഗവേദികളിലും കെ.സുരേന്ദ്രന് ഭീഷണിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് കണ്ടെത്തിയാണ് കേസ്. കേരള പൊലീസ് ആക്ട് പ്രകാരം ഭീഷണിപ്പെടുത്തി ഔദ്യോഗിക കൃത്യനിര്‍വഹണത്തില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്ന കുറ്റമാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നവമാധ്യമങ്ങളില്‍ പൊലീസിനെതിരെ പോസ്റ്റിട്ട നാലുപേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് നേരത്തെ അറസ്റ്റുചെയ്തിരുന്നു.
Advertisement