സംസ്ഥാനത്ത് ഈ മാസം 14 മുതൽ ജൂലൈ 31വരെ ട്രോളിങ് നിരോധനം ഏർപ്പെടുത്തുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. മൽസ്യമേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സംഘടനകളുടേയും യോഗത്തിലാണ് തീരുമാനം. പന്ത്രണ്ട് നോട്ടിക്കൽ മൈലിന് പുറത്ത് കേന്ദ്രത്തിന്റ നിരോധനം നിലവിൽ വന്നിട്ടുണ്ട്. ഇത് കർശനമായി പാലിക്കാൻ മറൈൻ എൻഫോഴ്സ്മെന്റും കോസ്റ്റുഗാർഡും നടപടിയെടുക്കണം. ഇതിനായി ജില്ലാ കലക്ടർമാർ പ്രത്യേകയോഗം വിളിയ്ക്കണമെന്നും മന്ത്രി നിർദേശിച്ചു.
Advertisement