E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:50 AM IST

Facebook
Twitter
Google Plus
Youtube

More in Kerala

അലിന്‍ഡ് കമ്പനി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് തള്ളി മേഴ്സിക്കുട്ടിയമ്മ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അലിന്‍ഡ് കമ്പനി പുനരുദ്ധാരണത്തില്‍ വി.എസിന്‍റെയും ഇ.പി.ജയരാജന്‍റയും നിലപാടിനെത്തള്ളി മന്ത്രി ജെ.മെഴ്സിക്കുട്ടിയമ്മ. അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ഇരുനേതാക്കളുടെയും നിലപാട് പ്രായോഗികമല്ലെന്ന് മന്ത്രി മനോരമ ന്യൂസ് ഒന്‍പതുമണി ചര്‍ച്ചയില്‍ പറഞ്ഞു. സൊമാനി ഗ്രൂപ്പുമായി സര്‍ക്കാര്‍ ഒത്തുകളിക്കുന്നുവെന്ന മനോരമ ന്യൂസ് വാര്‍ത്താ പരമ്പരയോട് മന്ത്രി രൂക്ഷമായാണ് പ്രതികരിച്ചത്. 

വ്യവസായമന്ത്രിസ്ഥാനം രാജിവച്ചശേഷം നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അലിന്‍ഡ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നായിരുന്നു ഇ.പി.ജയരാജന്‍റെ പ്രഖ്യാപനം. അലി‍ന്‍ഡിന്‍റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന വ്യവസായലോബിക്കെതിരെ ശക്തമായ മുന്നറിയിപ്പും നല്‍കിയിരുന്നു. ഇ.പി ജയരാജന്‍റെയും വി.എസിന്‍റെയും നിലപാട ്തള്ളി അലിന്‍ഡ് സ്വകാര്യ കമ്പനിക്ക് തുറന്നുകൊടുത്തതിനെ മന്ത്രി മെഴ്സിക്കുട്ടിയമ്മ ന്യായീകരിച്ചു 

കമ്പനിയില്‍ ഉല്‍പാദനം ഇനിയും തുടങ്ങിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രിയുടെ പ്രതികരണം ഇങ്ങനെ. തൊഴിലാളികളുടെയും സര്‍ക്കാരിന്‍റെയും കുടിശികയടക്കം വ്യവസായഗ്രൂപ്പ് കൊടുത്തുതീര്‍ന്നുവെന്ന് മന്ത്രി അവകാശപ്പെട്ടു. വ്യവസായലോബി അലിന്‍ഡിന്‍റെ ഭൂമിതട്ടിയെടുക്കാന്‍ ശ്രമിക്കുന്നുവെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിനെക്കുറിച്ച് മന്ത്രി പ്രതികരിച്ചില്ല.