രാജ്യത്തെ ഏറ്റവും നീളമേറിയ പാലം അസമിലെ ദിബ്രുഗഡില്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. അസമിനെയും അരുണാചല്‍ പ്രദേശിനേയും ബന്ധിപ്പിക്കുന്ന ധോല- സാദിയ പാലത്തിന് ഒന്‍പതര കിലോ മീറ്ററാണ് നീളം. ചൈനീസ് അതിർത്തിയോടു ചേർന്നുളള പാലം ടാങ്ക് അടക്കമുളള സൈനികവാഹനങ്ങളുടെ നീക്കത്തിന് അനുയോജമാകും വിധമാണ് നിര്‍മിച്ചിരിക്കുന്നത്. 950 കോടിയാണ് നിര്‍മാണച്ചെലവ്. അസമില്‍ ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിനും പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും.
Advertisement