മന്ത്രി എം.എം.മണിയുടെ രാജി ആവശ്യപ്പെട്ട് മൂന്നാറിൽ പെമ്പിളൈ ഒരുമൈ പ്രവർത്തകർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. മന്ത്രിയുടെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട കേസ് വേനലവധിക്ക് ശേഷം പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിലാണ് നടപടി. ജൂലൈ ഒൻപതിന് രണ്ടാംഘട്ട സമരം ആരംഭിക്കാനാണ് തീരുമാനം. തോട്ടം തൊഴിലാളികൾക്ക് ഭൂമി നൽകണമെന്നാവശ്യവും രണ്ടാംഘട്ട സമരത്തിൽ ഉന്നയിക്കും. 20 ദിവസമായി തുടരുന്ന സമരമാണ് അവസാനിപ്പിച്ചത്.
Advertisement