E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:35 AM IST

Facebook
Twitter
Google Plus
Youtube

അതിരപ്പിള്ളി പദ്ധതി: വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് എഐഎസ്എഫ്

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

aisf
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അതിരപ്പിള്ളി ജലവൈദ്യുതപദ്ധതി നടപ്പാക്കുമെന്ന വൈദ്യുതി മന്ത്രിയുടെ പ്രഖ്യാപനം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എഐഎസ്എഫ് സംസ്ഥാന സമ്മേളന പ്രമേയം. പദ്ധതിക്കെതിരെ തുടക്കം മുതൽ വലിയ ജനകീയ പ്രതിഷേധങ്ങളും പ്രതിരോധങ്ങളുമാണ് ഉയർന്നു വന്നത്. പ്രകൃതിയെ നശിപ്പിച്ചു കൊണ്ടുള്ള വികസന പ്രവർത്തനങ്ങളല്ല ഇടതുപക്ഷ നയം . ചാലക്കുടിപ്പുഴ സംരക്ഷിക്കേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണ്.  നിർബന്ധമായും സംരക്ഷിക്കേണ്ട ആവാസ വ്യവസ്ഥ നിലനിൽക്കുന്ന ഇടമാണ് അതിരപ്പിള്ളി പദ്ധതി പ്രദേശം. 

അതിന്റെ നശീകരണം സൃഷ്ടിക്കുന്ന ആഘാതങ്ങൾ വളരെ വലുതായിരിക്കും. പദ്ധതിയുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത് ഈ പദ്ധതി വൈദ്യുതി പ്രതിസന്ധി ദൂരീകരിക്കാൻ പര്യാപ്തമല്ലെന്നാണ്. ബദൽ മാർഗങ്ങൾ തേടേണ്ട കാലത്ത് അതിരപ്പിള്ളി പദ്ധതിക്കായി മുറവിളി കൂട്ടുന്നവരുടേതു നിഗൂഢ താൽപര്യമാണ്. കേരളത്തിന്റെ പൊതുസമൂഹം തള്ളിക്കളഞ്ഞ അതിരപ്പിള്ളി പദ്ധതി  സംസ്ഥാന സർക്കാർ ഉപേക്ഷിക്കണമെന്നും എഐഎസ്എഫ് സമ്മേളനം ആവശ്യപ്പെട്ടു.