കുല്ഭൂ·ഷണ് ജാദവിന്റെ വധശിക്ഷയെ ന്യായീകരിച്ച് പാക്കിസ്ഥാന്. രാജ്യാന്തര നീതിന്യായകോടതി അധികാരപരിധി ലംഘിച്ചെന്ന് പാക് പ്രതിരോധമന്ത്രി പറഞ്ഞു.
അതേസമയം ചാരപ്രവർത്തനം ആരോപിച്ച് മുൻ ഇന്ത്യൻ നാവികസേന ഉദ്യോഗസ്ഥൻ കുൽഭൂഷൺ ജാദവിന് പാക്കിസ്ഥാൻ കോടതി വിധിച്ച വധശിക്ഷ രാജ്യാന്തര നീതിന്യായ കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയുടെ അപ്പീൽ പരിഗണിച്ചാണ് നടപടി. വധശിക്ഷ താൽക്കാലികമായി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കോടതി പാക് പ്രധാന മന്ത്രി നവാസ് ഷെരീഫിന് കത്തയച്ചു.