ലോക ഇലവനെതിരായ ട്വന്റി20 പരമ്പരയിലെ മൂന്നാം മൽസരത്തിൽ പാക്കിസ്ഥാനു 33 റൺസ് ജയം. ഇതോടെ പരമ്പര പാക്കിസ്ഥാൻ 2-1ന് സ്വന്തമാക്കി. പാകിസ്ഥാന് 20 ഓവറില്‍ നാല് വിക്കറ്റിന് 183, ലോക ഇലവന് 20 ഓവറില്‍ 8ന് 150. മുപ്പത്തിരണ്ട് റണ്‍സ് വീതമെടുത്ത ഡേവിഡ് മില്ലറും തിസാര പെരേരയും മാത്രമാണ് ലോക ഇലവിനായി തിളങ്ങിയത്. 89 റണ്‍സെടുത്ത അഹ്മദ് ഷെഹ്സാദാണ് പാകിസ്ഥാന് നിരയിലെ ടോപ് സ്കോറര്‍.
Advertisement