ഐപിഎല്ലിലെ മഹാരാഷ്ട്ര ഡര്‍ബിയില്‍ പുണെയ്ക്ക് മൂന്ന് റണ്‍സ് ജയം. 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന മുംബൈയ്ക്ക് വേണ്ടി രോഹിത് ശര്‍മയുടെ അര്‍ധസെഞ്ചുറി പാഴായി. ഓള്‍റൌണ്ട് പ്രകടനം കാഴ്ചവച്ച ബെന്‍സ്റ്റോക്സാണ് പുണെയെ വിജയത്തിലെത്തിച്ചത്.
ഹര്‍ഭജന്റെ ബാറ്റില്‍ നിന്നും സിക്സര്‍ പാഞ്ഞെങ്കിലും കയ്യടിച്ചത് പുണെയാണ്. സച്ചിന് പിറന്നാള്‍ സമ്മാനവും തുടര്‍ച്ചയായ ഏഴാം ജയവും തേടിയിറങ്ങിയ മുംബൈ ഈ സീസണില്‍ തന്നെ രണ്ടാം വട്ടം സൂപ്പര്‍ജയന്റിന് മുന്നില്‍ തലതാഴ്ത്തി.
ബെന്‍സ്റ്റോക്സ് തട്ടിയെടുത്ത വിജയമെന്ന് മല്‍സരഫലത്തെ ചുരുക്കാം. രണ്ട് വിക്കറ്റ് വീഴ്ത്തുകയും 19ആം ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങുകയും ചെയ്ത സ്റ്റോക്സ് 20ആം ഓവറിലെ ആദ്യ പന്തില്‍ ഹാര്‍ദിക്കിന്റെ ക്യാച്ചെടുത്തു
അര്‍ധസെഞ്ചുറിയുമായി ക്രീസില്‍ നിന്ന രോഹിതിനും വേഗത കുറഞ്ഞ വാംഘഡെയില്‍ വിജയനായകനാകാന് കഴിഞ്ഞില്ല. ബൌളര്‍മാര്‍ക്ക് മേല്‍ക്കൈ കിട്ടിയ ദിനത്തില്‍ ഓപ്പണിങ് വിക്കറ്റിലെ 76 റണ്‍സ് കൂട്ടുകെട്ടും സൂപ്പര്‍ജയന്റിന്റെ പ്രയാണത്തില്‍ നിര്‍ണായകമായി. സ്റ്റീവ് സ്മിത്തിനെ വീഴ്ത്തിയ ഹര്ഭജന് ട്വന്റി-20 കരിയറില്‍ 200 വിക്കറ്റ് തികച്ചു.
Advertisement