ഐപിഎല്‍ ചരിത്രത്തിലേക്കാണ് രോഹിത് ശര്‍മയും സംഘവും ആ കിരീടം ഉയര്‍ത്തിയത്. ഇതുവരെ ഒരു ടീമിനും എത്തിപ്പിടിക്കാനാകാത്ത നേട്ടം. സീസണിന് മുമ്പ് ചെന്നൈ സൂപ്പര്‍ കിങ്സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും മുംബൈ ഇന്ത്യന്‍സും ഒപ്പത്തിനൊപ്പമായിരുന്നു. മൂന്ന് ടീമിനും 2 കിരീടങ്ങള്‍ വീതം. മുംബൈ ടീമിനൊപ്പം രോഹിതും ചരിത്രത്തിലിടം പിടിച്ചു. മൂന്ന് തവണയും മുംബൈ കിരീടം നേടിയപ്പോള്‍ നയിച്ചത് രോഹിത് ശര്‍മ തന്നെ. 2013ല്‍ സച്ചിന്റെ വിടവാങ്ങല്‍ ടൂര്‍ണമെന്റിലായിരുന്നു ആദ്യ നേട്ടം
2015ല്‍ രോഹിതും സംഘവും മുംബൈക്കായി നേട്ടം ആവര്‍ത്തിച്ചു ഏഴ് ഐപിഎല്‍ ഫൈനലുകളില്‍ കളിച്ച മഹേന്ദ്രസിഹ് ധോണിയാണ് കിരീടനേട്ടത്തില്‍ രോഹിതിന് പിന്നിലുള്ളത്. രണ്ട് തവണയാണ് ധോണിയുടെ ടീം ഐപിഎല്‍ ചാംപ്യന്മാരായത്.