സ്ത്രീകളെ അപമാനിച്ച എംഎം മണിയെ മന്ത്രിസഭയിൽ നിന്ന് അടിച്ച് പുറത്താക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസൻ. സ്ത്രീസുരക്ഷ പറഞ്ഞ് അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാരിലെ രണ്ടാമത്തെ മന്ത്രിയാണ് ഇപ്പോൾ സ്ത്രികളെ അപമാനിച്ചതിന് പ്രതിക്കൂട്ടിൽ നിൽക്കുന്നത്. ഡിജിപിയെ ബിജെപിയാക്കിയ മുഖ്യമന്ത്രിയ്ക്കേറ്റ അടിയാണ് സുപ്രീംകോടതി വിധിയെന്നും ഹസൻ കൊച്ചിയിൽ പറഞ്ഞു.
Advertisement