ഐപിഎല്ലില്‍ പഞ്ചാബ് കിങ്സ് ഇലവനെതിരെ മുംബൈ ഇന്ത്യന്‍സിന് 8 വിക്കറ്റ് ജയം. 199 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പതിനാറാം ഓവറില്‍ ഇന്ത്യന്‍സ് മറികടന്നു. 77 റണ്‍സെടുത്ത ജോസ് ബട്ലറും 62 റണ്‍സെടുത്ത നിതീഷ് റാണയുമാണ് മുംബൈയെ വിജയത്തിലെത്തിച്ചത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് 4 വിക്കറ്റ് നഷ്ടത്തിലാണ് 198 റണ്‍സെടുത്തത്. സെഞ്ചുറി നേടിയ ഹാഷിം അംലയുടെ മികവിലാണ് പഞ്ചാബ് കൂറ്റന്‍ സ്കോറിലെത്തിയത്. 60 പന്തില്‍ 104 റണ്‍സുമായി അംല പുറത്താകാതെ നിന്നു. ഐപിഎല്‍ പത്താം സീസണിലെ രണ്ടാമത്തെ സെഞ്ചുറിയാണിത്. 18 പന്തില്‍ 40 റണ്‍സെടുത്ത മാക്സ്വെല് അംലയ്ക്ക് മികച്ച പിന്തുണ നല്കി
Advertisement