ട്വന്റി-20 ക്രിക്കറ്റില്‍ ക്രിസ് ഗെയ്ല് പതിനായിരം റണ്‍സ് തികച്ചു. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യത്തെ താരമാണ് ഗെയ്ല്. ക്രിസ് ഗെയ്ലിന്റെ ബാറ്റിൽ നിന്നു വർഷിച്ച ഇടിമിന്നലുകൾ ഐപിഎൽ ട്വന്റി20യ്ക്കു സമ്മാനിച്ചതു റെക്കോർഡുകളുടെ പെരുമഴയാണ്. 30 പന്തിൽ നൂറു തികച്ച് ഏറ്റവും വേഗമേറിയ സെഞ്ചുറി, 66 പന്തിൽ പുറത്താകാതെ 175 റൺസ് എടുത്ത് ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ തുടങ്ങിയ റെക്കോർഡുകളാണ് ഗെയ്ൽ സ്വന്തം പേരിൽ ഇതിന് മുമ്പ് കുറിച്ചിട്ടുള്ളത്.
Advertisement