E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:23 AM IST

Facebook
Twitter
Google Plus
Youtube

More in Breaking News

മഹിജയ്ക്കെതിരായ പൊലീസ് അതിക്രമം ക്രൈംബ്രാഞ്ച് എഡിജിപി അന്വേഷിക്കും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഡിജിപി ഓഫീസിനുമുന്നില്‍ ജിഷ്ണുവിന്റെ കുടുംബാംഗങ്ങള്‍ക്കുനേരെ ഉണ്ടായ പൊലീസ് അതിക്രമത്തില്‍ ഉന്നതതല അന്വേഷണം. ക്രൈംബ്രാഞ്ച് എഡിജിപിക്കാണ് അന്വേഷണ ചുമതല. ആരോഗ്യനില മെച്ചപ്പെടാത്തതിനാല്‍ മഹിജ രണ്ടുദിവസം കൂടി ആശുപത്രിയില്‍ തുടരും. മഹിജയുടെ സമരത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യന്ത്രി ഫോണില്‍ വിളിച്ചപ്പോള്‍ മഹിജ പറഞ്ഞ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡ‍ിജിപി ആസ്ഥാനത്തുണ്ടായ അതിക്രമത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. മഹിജയെ പൊലീസുകാര്‍ ഉപദ്രവിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ എഡിജിപി നിതിന്‍ അഗര്‍വാള്‍ അന്വേഷിക്കും. നേരത്തേ ഐജി ഇതേപ്പറ്റി അന്വേഷണം നടത്തി പൊലീസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മഹിജയുടെ സമരത്തെക്കുറിച്ച് പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇന്നും തയാറായില്ല.

അതേസമയം അ​​ഞ്ചുദിവസത്തെ നിരാഹാരവും അതിനുമുന്‍പുള്ള മൂന്നുമാസം കട്ടിയുള്ള ആഹാരങ്ങളൊന്നും കഴിക്കാതിരുന്നതും മഹിജയും ആരോഗ്യനില വഷളാക്കിയെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ആന്തരികരക്തസ്രാവത്തിന് സാധ്യതയുള്ളതിനാല്‍ രണ്ടുദിവസം കൂടി അവര്‍ ഐസിയുവില്‍ത്തന്നെ തുടരുമെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി അധികൃതര്‍ പറഞ്ഞു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, എംഎ ബേബി, എം.വി.ഗോവിന്ദന്‍, കാനം രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഇന്നും ആശുപത്രിയിലെത്തി മഹിജയുടെ ആരോഗ്യവിവരങ്ങള്‍ ആരാ‍ഞ്ഞു.

അതേസമയം ജിഷ്ണുവിന്റെ സഹോദരി അവിഷ്ണ ആശുപത്രിയില്‍ നിന്ന് വീട്ടില്‍ തിരിച്ചെത്തി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :